ഫറൂഖ് കോളേജിൽ എംഎസ്എഫ് തകർന്നുപോകും; 'ഹരിത' വിവാദം തീർക്കാനാകാതെ മുസ്ലീം ലീഗ്; നിലപാടിലുറച്ച് ഹരിത
കോഴിക്കോട്: വനിത നേതാക്കൾക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതി മുസ്ലീം ലീഗിൽ സൃഷ്ടിച്ച കോളിളക്കം അവസാനിക്കുന്നില്ല. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗിന്റെ തീരുമാനം.
ഈ ഘട്ടത്തിലാണ് എംഎസ്എഫിന്റെ വിവിധ യൂണിറ്റുകൾ മുസ്ലീം ലീഗ് നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത് വരുന്നത്. വലിയ ആശങ്കകളാണ് ഇവർ ഈ കത്തിലൂടെ നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. എംഎസ്എഫിന് സ്വാധീനമുള്ള പല കാമ്പസ്സുകളിലും വലിയ തിരിച്ചടി നേരിടാൻ ഇടയുണ്ട് എന്നാണ് മുന്നറിയിപ്പ്.

ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയത് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി വിഎ വഹാബ് എന്നിവരായിരുന്നു. വിഷയത്തിൽ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ട് ഫലമില്ലാതെ വന്നപ്പോൾ ആയിരുന്നു ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്. ഈ വിഷയത്തിൽ എംഎസ്എഫിനുള്ളിൽ, ഹരിത നേതാക്കൾക്ക് വലിയ പിന്തുണ നേരത്തേ തന്നെ ലഭിച്ചിരുന്നു. പക്ഷേ, മുസ്ലീം ലീഗ് നേതൃത്വം ആരോപണവിധേയർക്കൊപ്പമാണ് നിന്നത്.

കോഴിക്കോട്ടെ ഫറൂഖ് കോളേജ്, കണ്ണൂരിലെ സർ സയ്യിദ് കോളേജ് എന്നിവിടങ്ങളിലെ എംഎസ്എഫ് യൂണിറ്റുകൾ ആണ് ഈ വിഷയത്തിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കത്ത് നൽകിയത്. ആരോപണ വിധേയരായവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഓഗസ്റ്റ് 20 ന് ആണ് വിവിധ യൂണിറ്റുകൾ മുസ്ലീം ലീഗ് നേതൃത്വത്തിന് കത്ത് നൽകിയത്. ഇതിന് ശേഷവും നവാസിനും കൂട്ടർക്കും എതിരെ നടപടി വേണ്ട എന്ന തീരുമാനമായിരുന്നു മുസ്ലീം ലീഗ് നേതൃത്വം സ്വീകരിച്ചത്. പരസ്യമായി ഖേദപ്രകടനം നടത്താൻ ആയിരുന്നു നിർദ്ദേശം.

എംഎസ്എഫിന് ശക്തമായ സ്വാധീനമുള്ള രണ്ട് കോളേജുകളാണ് കണ്ണൂരിലെ എസ്എസ് (സർ സയ്യിദ്) കോളേജും കോഴിക്കോട്ടെ ഫറൂഖ് കോളേജും. ഒറ്റയ്ക്ക് യൂണിയൻ ഭരണം കൈയ്യാളാൻ മാത്രം ശക്തമാണ് ഈ രണ്ടിടത്തും എംഎസ്എഫിന്റെ സംഘടനാ സംവിധാനം. ഫറൂഖ് കോളേജ് ആണെങ്കിൽ ദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്ന കോളേജും ആണ്. ഈ സാഹചര്യത്തിലാണ് ഫറൂഖ് കോളേജ് എംഎസ്എഫ് യൂണിറ്റിന്റെ കത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്.

ലൈംഗികാധിക്ഷേപം സംബന്ധിച്ച പരാതിയിൽ നടപടി സ്വീകരിക്കാത്തത് സംഘടനാ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. വിദ്യാർത്ഥി സമൂഹത്തിന് മുന്നിലും മറ്റ് രാഷ്ട്രീയ സംഘടനകൾക്ക് മുന്നിലും മറുപടിയില്ലാതെ തലതാഴ്ത്തി നടത്തേണ്ട അവസ്ഥയിലാണ് എംഎസ്എഫ് പ്രവർത്തകർ എന്ന് കത്തിൽ പറയുന്നുണ്ട്. ഇത്തരമൊരു പരാതി നേരത്തേയും പല കോളേജുകളിൽ നിന്നും എംഎസ്എഫ് പ്രവർത്തകർ ഉന്നയിച്ചിരുന്നു.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഫറൂഖ് കോളേജിന്. ഇവിടത്തെ വിദ്യാർത്ഥികളിൽ എൺപത് ശതമാനത്തിൽ അധികവും പെൺകുട്ടികളാണ്. ഹരിത നേതാക്കൾക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംസ്ഥാന നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫറൂഖ് കോളേജിൽ സംഘടനാ സംവിധാനം തന്നെ തകർന്നുപോകും എന്ന ആശങ്കയാണ് യൂണിറ്റ് കമ്മിറ്റി മുസ്ലീം ലീഗ് നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. പക്ഷേ, ഈ ആശങ്കയൊന്നും മുസ്ലീം ലീഗ് നേതൃതം പരിഗണിച്ചതേയില്ല എന്നതാണ് യാഥാർത്ഥ്യം.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോളേജുകളിൽ ക്ലാസ്സുകൾ നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് പരസ്യമായ പ്രതിഷേധങ്ങൾ ഒന്നും ഉയർന്നിട്ടില്ല. എംഎസ്എഫ് വൈസ് പ്രസിഡന്റ് പ്രതിഷേധമുയർത്തി രാജിവച്ചതായിരുന്നു പ്രതിഷേധങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ഇതിനിടെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹ് ലിയ ഹരിത നേതാക്കൾക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. 14 ജില്ലാ കമ്മിറ്റികളിൽ ഭൂരിഭാഗവും ഹരിത നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യവും ഉണ്ടായി.

പികെ നവാസിന്റേയും മറ്റ് എംഎസ്എഫ് നേതാക്കളുടേയും ഭാഗത്ത് നിന്നുണ്ടായ പരമാർശങ്ങൾ ദുരുദ്ദേശപരമല്ലെന്നായിരുന്നു മുസ്ലീം ലീഗ് ഒടുവിൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. എങ്കിലും അവർ ഖേദപ്രകടനം നടത്തുമെന്നും മുസ്ലീം ലീഗ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം പികെ നവാസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തി. എന്നാൽ, അതിലും പറയുന്നത് താൻ ആരേയും വ്യക്തിപരമായോ ലിംഗപരമായോ ആക്ഷേപിക്കുംവിധത്തിൽ ഒരുപരാമർശവും നടത്തിയിട്ടില്ല എന്നാണ് പികെ ഫിറോസ് ആവർത്തിച്ചത്.

പികെ നവാസും മറ്റ് ഭാരവാഹികളും ഖേദ പ്രകടനം നടത്തുന്നതോടെ ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്നായിരുന്നു മുസ്ലീം ലീഗിന്റെ വാർത്താ കുറിപ്പ്. എന്നാൽ, ഇക്കാര്യത്തിൽ ലീഗ് നേതൃത്വത്തിന് വീണ്ടും തെറ്റി. മുസ്ലീം ലീഗ് പറയുന്നത് മുസ്ലീം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും തങ്ങളുടെ അഭിപ്രായമല്ലെന്നും ഹരിത നേതാക്കൾ തുറന്നടിച്ചു. പരാതി പിൻവലിക്കാൻ സാധ്യമല്ലെന്നും വ്യക്തമാക്കി. ആരോപണ വിധേയരായവർക്കെതിരെ നടപടി എടുത്താൽ മാത്രമേ തങ്ങൾക്ക് നീതി ലഭിക്കു എന്നും ഹരിത നേതാക്കൾ പറയുന്നു.

എംഎസ്എഫ് നേതാക്കൾ നടത്തിയ ലൈംഗികാധിക്ഷേപത്തിലെ വാക്കുകൾ സഹിതം ആണ് ഹരിത നേതാക്കൾ മുസ്ലീം ലീഗ് നേതൃത്വത്തിനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുള്ളത്. പരാതി നൽകി ഒരു മാസത്തിലേറെ കാത്തു നിന്നിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ആയിരുന്നു ഹരിതയുടെ പത്ത് ഭാരവാഹികൾ ഒരുമിച്ചാണ് മുസ്ലീം ലീഗ് നേതൃത്വത്തിന് പരാതി നൽകിയത്. പിന്നീട് വനിത കമ്മീഷന് പരാതി നൽകിയപ്പോൾ, അത് പിൻവലിപ്പിക്കാൻ വലിയ സമ്മർദ്ദങ്ങളും പാർട്ടി നേതൃത്വത്തിൽ നിന്ന് ഉണ്ടായിരുന്നു. പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ ഹരിത നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. വനിത കമ്മീഷന് പരാതി നൽകിയത് അച്ചടക്ക ലംഘനം ആണെന്ന നിലപാടായിരുന്നു ലീഗ് നേതൃത്വം എപ്പോഴും സ്വീകരിച്ചത്. ആരോപണ വിധേയരായവർക്കെതിരെ ഒന്നും പറയാതെ പരാതിക്കാർക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications