എംഎസ്പി കമാണ്ടന്റിന് സസ്‌പെന്‍ഷന്‍

മലപ്പുറത്ത് എംഎസ്പിയുടെ ആഭിമുഖ്യത്തില്‍ വമ്പന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിയിരുന്നു. ടൂര്‍ണമെന്റ് നടത്തിപ്പില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ടൂര്‍ണമെന്റിനായി സ്‌റ്റേഡിയം ഒരുക്കിയതിലാണ് ഇപ്പോള്‍ പ്രധാനമായും ക്രമക്കേട് കണ്ടെത്തിയിട്ടുളളത്. കൂടാതെ എംഎസ്പിയുടെ കീഴില്‍ വരുന്ന സ്‌കൂളുകളുടെ നടത്തിപ്പലും അഴിമതി കണ്ടെത്തിയിട്ടണ്ട്. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ആസ്ഥാനത്തെ കാന്റീന്‍ നിര്‍മാണവും ഇപ്പോള്‍ വിവാദമായിട്ടുണ്ട്. 27 ലക്ഷം രൂപ ചെലവഴിച്ചാണ് കാന്റീന്‍ നിര്‍മിക്കുന്നത്. ഇതിനായി പോലീസ് ട്രൈയ്‌നികളെ കൊണ്ട് പണിയെടുപ്പിച്ചതായും പണം പിരിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
എംഎസ്പി കമാണ്ടന്റിന്റെ ബംഗ്ലാവിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മാണത്തിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ എംഎസ്പിയുടെ ഗ്രൗണ്ട് വാടകക്ക് കൊടുക്കുന്നതിലും കമാണ്ടന്റ് അഴിമതി കാണിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ആഭ്യന്തര വകുപ്പിന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.












Click it and Unblock the Notifications