മലപ്പുറം എംഎസ്പിയിലെ പോലീസ് ട്രെയ്‌നി തീവണ്ടിക്ക് തലവെച്ച് ആത്മഹത്യചെയ്തു
മലപ്പുറം: മലപ്പുറം എംഎസ്പിയിലെ പോലീസ് ട്രെയ്‌നി മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് തീവണ്ടിക്ക് തലവെച്ച് ആത്മഹത്യചെയ്തു,
മലപ്പുറം കരുളായി സ്വദേശിയായ ലിജോചെറിയാന്‍(26) ആത്മഹത്യചെയ്തത്.
ഇന്ന് വൈകുന്നേരം 3.35ന് മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പുറപ്പെടുന്ന നിലമ്പൂര്‍-എറണാകുളം ട്രെയ്‌നിനിലാണ് തലവെച്ച് ആത്മഹത്യചെയ്തത്. നിലമ്പൂരിനിന്നും അങ്ങാടിപ്പുറത്തേക്ക് ടിക്കറ്റെടുത്ത ഇദ്ദേഹം മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് ട്രെയ്‌നിന് തലവെച്ചതെന്ന് കരുതുന്നു. ട്രെയിന്‍ പുറപ്പെടുംമുമ്പ് അവസാന ബോഗിക്ക്മുന്നില്‍തലവെക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടലും തലയും വേര്‍പ്പെട്ട നിലയിലാണ് കാണപ്പെട്ടത്. ഉടന്‍ ട്രാക്കിന് പുറത്തും തല ട്രാക്കിനുള്ളിലുമായിരുന്നു.

ഇദ്ദേഹം മലപ്പുറം എം.എസ്.പിയില്‍ പോലീസ് ട്രെയ്‌നിയാണ്. ഇതിനിടയില്‍ മറ്റൊരു പി.എസ്.പി പരീക്ഷയുടെ ട്രെയ്‌നിംഗിനാണെന്ന് പറഞ്ഞാണ് ക്യാമ്പില്‍നിന്നും പോന്നതെന്നാണ് മേലാറ്റൂര്‍ പോലീസിന് ലഭിച്ച വിവരം. വിവരം ബന്ധുക്കളെ അറിയിച്ചു. പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.












Click it and Unblock the Notifications