കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി കോണ്‍ഗ്രസില്‍ വേറെ നേതാവോ..? മാണി പോലും ഞെട്ടും; ബിജെപി എന്താ ഉദ്ദേശിച്ചത്!!!

കെഎം മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനേയും എന്‍ഡിഎയിലേക്ക് ക്ഷണിച്ച് എംടി രമേശ്. നേതാവിന്റെ അഴിമതി പാര്‍ട്ടിയുടേതായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം.

  • By Jince K Benny
Google Oneindia Malayalam News

കോട്ടയം: തൊട്ടതെല്ലാം അബദ്ധത്തില്‍ കലാശിക്കുന്ന കാലമാണ് ഇപ്പോള്‍ ബിജെപി നേതാക്കള്‍ക്ക്. മനസില്‍ ഉദ്ദേശിക്കുന്നതല്ല പലരില്‍ നിന്നും പുറത്തു വരുന്നത്. സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവനയാണെങ്കിലും യഥാര്‍ത്ഥത്തില്‍ ബിജെപി നേതാവ് എംടി രമേശ് എന്താണ് ഉദ്ദേശിച്ചതെന്ന് പെട്ടന്നങ്ങ് മനസിലാകില്ല. യുഡിഎഫിന് എല്‍ഡിഎഫിനും ബദലായി എന്‍ഡിഎ വിപുലപ്പെടുത്തകയാണ് ബിജെപിയുടെ ഉദ്ദേശം. ഇതിനായി ഇരുമുന്നണികളിലും താല്പര്യമില്ലാത്ത ആര്‍ക്കും എന്‍ഡിഎയിലേക്ക് കടന്നു വരാമെന്ന് എംടി രമേശ് പറഞ്ഞു.

MT Ramesh

ആ വഴി കേരള കോണ്‍ഗ്രസ് എമ്മിനേയും ക്ഷണിക്കാന്‍ അദ്ദേഹം മറന്നില്ല. കെഎം മാണിയും കേരള കോണ്‍ഗ്രസ് എമ്മും തൊട്ടുകൂടാത്തവരല്ലെന്നായാരുന്നു എംടി രമേശിന്റെ പ്രസ്താവന. നേതാക്കന്മാരുടെ അഴിമതി പാര്‍ട്ടിയുടെ അഴിമതിയായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാര്‍ക്കോഴക്കേസില്‍ കെഎം മാണി അഴിമതി നടത്തിയെന്ന് ആരോപിച്ച് രാജിക്കായി മുറവിളി കൂട്ടിയവരില്‍ ബിജെപിയും ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന തത്വം കൂട്ടിവായിച്ചാലും എംടി രമേശിന്റെ വാക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ തെളിഞ്ഞു കാണാം.

നേതാക്കളുടെ അഴിമതി പാര്‍ട്ടിയുടെ അഴിമതിയായി കണാനാകില്ലെന്നായിരുന്നു പറഞ്ഞത്. കേരള കോണ്‍ഗ്രസ് എമ്മിനെ അഴിമതിയുടെ കരിനിഴലില്‍ നിറുത്തിയതു തന്നെ മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ്. മാണിയാണ് കേരള കോണ്‍ഗ്രസിന്റെ നേതാവും. നേതാവിന്റെ അഴിമതി പരിഗണിക്കാതെ പാര്‍ട്ടിയെ മാത്രം മുന്നണിയിലേക്ക് സ്വീകരിക്കാനാണെങ്കില്‍ കെഎം മാണിയേയും എന്‍ഡിഎയിലേക്ക് ക്ഷണിച്ചതെന്തിന്? അതോ ഇനി മാണി അല്ലാതെ കേരള കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണി അല്ലാതെ വേറെ നേതാവുണ്ടോ..? അതു അഴിമതി ചെയ്ത നേതാവ്. 'കവി ഉദ്ദേശിച്ചത്' എന്താണെന്നു മാത്രം മനസിലായിട്ടില്ല.

English summary
BJP leader MT Ramesh invite KM Mani to NDA. Leaders corruption won't affect party, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X