കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് ഹിന്ദു വിരോധം? ആറുകോടി ഭക്തരുടെ മനോബലം അളക്കരുതെന്ന് മുന്നറിയിപ്പ്...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്‌: എല്‍ഡിഎഫ് സര്‍ക്കാരിന് എന്താണിത്ര ഹിന്ദു വിരോധം ? ചോദിക്കുന്നത് ബിജെപിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തെ വേട്ടയാടുകയാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ ആരോപണം.

Read Also: ക്ഷേമപെന്‍ഷന്‍ വിതരണം സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയല്ല; വീടുകളില്‍ പണപ്പിരിവ് ?

എല്‍ഡിഎഫ് സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും കടുത്ത ഹിന്ദു വിരോധികളാണെന്നാണ് രമേശ് പറയുന്നത്. അതിനുള്ള കാരണങ്ങളും എണ്ണിപ്പറയുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനം മാത്രമല്ല അടുത്തിടെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെല്ലാം ഹിന്ദുക്കള്‍ക്കെതിരാണെന്നാണ് ബിജെപിയും ആര്‍എസ്എസും ആരോപിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

എതിര്‍പ്പ്

എതിര്‍പ്പ്

ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിച്ച മുഹമ്മദലിയെ പിന്തുണച്ച പിസി ജോഷിയുടെ ചരിത്രം കേരളത്തില്‍ സിപിഎം ആരോപിക്കുന്നുവെന്നാണ് എംടി രമേശ് പറയുന്നത്

ആചാരങ്ങള്‍

ആചാരങ്ങള്‍

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സിപിഎം നിലപാട് ആചാരങ്ങള്‍ക്കെതിരാണ്. ഹിന്ദു ആരാധനാലയങ്ങളെ വെറുതെ വിടണമെന്നാണ് ആവശ്യം.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ആറ് കോടി ഭക്തരാണ് പ്രതിവര്‍ഷം ശബരിമലയില്‍ എത്തുന്നത്. ഭക്തരുടെ മനോനിയന്ത്രണം അളക്കരുതെന്നും എംടി രമേശ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഓണം

ഓണം

രാജ്യത്തിന്റെ പാര്യമ്പരങ്ങളെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. ഓണപ്പൂക്കളം ഇടുന്നതിനെ എതിര്‍ക്കുന്നത് അതുകൊണ്ടാമെന്നും ബിജെപി ആരേപിക്കുന്നു.

വിശ്വാസികള്‍

വിശ്വാസികള്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. ശ്രീകൃഷ്ണ ജയന്തി എവിടെ ആഘോഷിക്കണമെന്നൊക്കെ വിശ്വാസികള്‍ക്ക് വിട്ട് നല്‍കണമെന്നും എംടി രമേശ് പറയുന്നു.

English summary
BJP State general secretary MT Ramesh alleged that LDF government had anti Hindu stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X