കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ തല മാറും; എംടി രമേശ് അധ്യക്ഷന്‍? കെ സുരേന്ദ്രന് മുഖം കൊടുക്കാതെ മോദിയും അമിത് ഷായും

Google Oneindia Malayalam News

കൊച്ചി/ദില്ലി: ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍ക്ക് നടുവിലായ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയേക്കും. പകരം എംടി രമേശ് അധ്യക്ഷനാകുമെന്ന് സൂചന. ഇതിന്റെ ആദ്യ പടിയാണ് എംടി രമേശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം. സുരേന്ദ്രനെ മാറ്റണമെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ടെന്നാണ് വിവരം. ദില്ലിയില്‍ നിന്ന് സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് തിരിക്കും. നരേന്ദ്ര മോദിയെയും അമിത് ഷായെയും കാണാനുള്ള സുരേന്ദ്രന്റെ ശ്രമം വിജയിച്ചില്ല. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

സുരേന്ദ്രനെ കുരുക്കിയത് ഇതാണ്

സുരേന്ദ്രനെ കുരുക്കിയത് ഇതാണ്

ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കവര്‍ച്ച, മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിക്ക് പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു, ആദിവാസി നേതാവ് സികെ ജാനുവിന് പണം നല്‍കി... തുടങ്ങി ഒന്നിന് പിറകെ ഒന്നായി ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം സുരേന്ദ്രന്റെ പേരുള്ളത് ബിജെപി ദേശീയ നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

വിമതരുടെ വാദം ബലപ്പെട്ടു

വിമതരുടെ വാദം ബലപ്പെട്ടു

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കെ സുരേന്ദ്രന്റെ പ്രവര്‍ത്തന രീതിയില്‍ അതൃപ്തരാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവര്‍ കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലം കിട്ടി. ഇതോടെയാണ് കേന്ദ്ര നേതാക്കള്‍ നിലപാട് കര്‍ശനമാക്കിയത്.

മോദിയെയും അമിത് ഷായെയും കണ്ടില്ല

മോദിയെയും അമിത് ഷായെയും കണ്ടില്ല

തന്റെ ഭാഗം വിശദീകരിക്കാന്‍ കെ സുരേന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെത്തിയിരുന്നു. ഇന്ന് മടങ്ങുകയാണ്. പല നേതാക്കളെയും കണ്ടെങ്കിലും പ്രധാന ലക്ഷ്യം നടന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാന്‍ ഇതുവരെ സുരേന്ദ്രന് സാധിച്ചില്ല.

നേതൃമാറ്റം

നേതൃമാറ്റം

കൃഷ്ണദാസ് പക്ഷം, ശോഭാ സുരേന്ദ്രന്‍ പക്ഷം എന്നിവരെല്ലാം കെ സുരേന്ദ്രന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇവരുടെ വാദം ഇപ്പോള്‍ ആര്‍എസ്എസും അംഗീകരിച്ചിരിക്കുന്നു. ഇത് കെ സുരേന്ദ്രന് കൂടുതല്‍ തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് നേതൃമാറ്റം ചര്‍ച്ചയായത്.

എംടി രമേശ് വരും

എംടി രമേശ് വരും

കെ സുരേന്ദ്രന് പകരം ജനറല്‍ സെക്രട്ടറി എംടി രമേശ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം സുരേന്ദ്രനില്ലാതെ സംസ്ഥാന സമിതി ഓണ്‍ലൈന്‍ വഴി ചേര്‍ന്നിരുന്നു. ഇതില്‍ അധ്യക്ഷത വഹിച്ചത് രമേശ് ആണ്. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് രമേശ് അധ്യക്ഷ പദവി അലങ്കരിച്ചതത്രെ.

പുതിയ വെല്ലുവിളി

പുതിയ വെല്ലുവിളി

ഇത്രയും ആരോപണം നേരിടുന്ന വ്യക്തി സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരുന്നാല്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വം വിലിയരുത്തുന്നത്. കഴിഞ്ഞ ദിവസം ജെആര്‍പി ട്രഷറല്‍ പ്രസീത അഴീക്കോട് കൂടുതല്‍ ഫോണ്‍ സന്ദേശ രേഖകള്‍ സുരേന്ദ്രനെതിരെ പുറത്തുവിട്ടിരുന്നു. പാര്‍ട്ടി നേരിടുന്ന എല്ലാ വിഷയങ്ങളും രമേശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

15 മുതല്‍ പ്രതിഷേധം

15 മുതല്‍ പ്രതിഷേധം

പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. 15ന് സംസ്ഥാന നേതാക്കള്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹമിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാദേശിക തലത്തിലും പ്രതിഷേധം സംഘടിപ്പിക്കും. ലോക്കഡൗണ്‍ അവസാനിച്ചാല്‍ വിപുലമായ സംസ്ഥാന നേതൃയോഗം ചേരും.

 മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള്‍ ചെയ്തു; നടന്‍ ഷിജുവിനെതിരെ രേവതി സമ്പത്ത് മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള്‍ ചെയ്തു; നടന്‍ ഷിജുവിനെതിരെ രേവതി സമ്പത്ത്

അനന്യ നഗല്ലയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

English summary
MT Ramesh likely to be BJP State President; K Surendran can't meet Narendra Modi and Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X