Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുരേന്ദ്രനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്; ഇത് ബിജെപിയോടുള്ള വെല്ലുവിളി: എംടി രമേശ്‌

Recommended Video

cmsvideo
    സുരേന്ദ്രനെ പിന്തുണച്ച് രമേശ് | Oneindia Malayalam

    കൊച്ചി: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കെ സുരേന്ദ്രനെ സിപിഎമ്മും സര്‍ക്കാരും വേണ്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. കെ സുരേന്ദ്രനെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഡാലോചന നടത്തുന്നുണ്ട്. സുരേന്ദ്രനെ രാഷ്ട്രീയപരമായി നേരിടാനാണ് സര്‍ക്കാരും സിപിഎമ്മും ശമ്രിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    കള്ളക്കേസുകള്‍ ചുമത്തി സുരേന്ദ്രനെ ആജീവനാന്തം ജയിലിലിടാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും ബിജെപി നേരിടും. സുരേന്ദ്രനെതിരെ ആദ്യമെടുത്ത കള്ളക്കേസില്‍ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് അടുത്ത കള്ളക്കേസുമായി രംഗത്തെത്തുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ കേസാണ് എടുത്തിരിക്കുന്നത്.

    k surendran

    പോലീസ് ഇപ്പോള്‍ പറയുന്നത് പോലെ ഈ കേസില്‍ സുരേന്ദ്രന്‍ പ്രതിയായിരുന്നെങ്കില്‍ അദ്ദേഹം അടക്കമുള്ള കണ്ടാലറിയുന്നവര്‍ക്ക് എതിരെയായിരുന്നു ആദ്യമേ കേസ് എടുക്കേണ്ടിയിരുന്നത്. സുരേന്ദ്രനെ കണ്ടാല്‍ അറിയാത്ത പോലീസുകള്‍ കേരളത്തില്‍ ഇല്ല. എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്. ഇത് ബിജെപിയോടുള്ള വെല്ലുവിളിയാണെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+