കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പ ഭക്തന്‍മാരെ തടഞ്ഞാല്‍ സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് എംടി രമേശ്‌

Google Oneindia Malayalam News

ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞാല്‍ സംസ്ഥാനത്ത് ഗുരുത ക്രമസാധാന പ്രശ്‌നമുണ്ടാകുമെന്ന് ബിജെപി നേതാവ് എംടി രമേശ്. അയ്യപ്പനെ ബന്ദിയാക്കി സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ അപകടകരമായ സാഹചര്യമുണ്ടാക്കും. അത് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

<strong>'ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി</strong>'ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി

സര്‍ക്കാര്‍ തീക്കള്ളിക്കൊണ്ട് തലചൊറിയുകയാണ്. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അതിനുള്ള ഉത്തരവാദി സംസ്ഥാന സര്‍ക്കാരായിരിക്കുമെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

mt

അതേസമയം എന്തുവിലകൊടുത്തും ശബരിമലയില്‍ സ്ത്രീകള്‍ എത്തുന്നത് തടയുമെന്ന് ബിജെപിയും ശബരിമല ആചാര സംരക്ഷണ സമിതിയും വ്യക്തമാക്കിയതിനാല്‍ കനത്ത സുരക്ഷയാണ് സന്നിധാനത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്. 20 കമാന്‍ഡോകളും 100 വനിതാ പോലീസുകാരും ഉള്‍പ്പടെ 2300 പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിക്കുന്നത്.

English summary
mt ramesh on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X