കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണമൊഴില്‍ വിശ്വാസമില്ല..... പത്മനാഭന്റെ മുന്നില്‍ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴിയെന്ന് എംടി രമേശ്

Google Oneindia Malayalam News

Recommended Video

cmsvideo
വേണുഗോപാലിന്റെ മരണമൊഴില്‍ വിശ്വാസമില്ല | Oneindia Malayalam

തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേറ്റിനും ഡോക്ടര്‍ക്കും നല്‍കിയെന്ന് പറയുന്ന മരണമൊഴി വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അദ്ദേഹം എന്താണ് മൊഴി നല്‍കിയതെന്ന് അറിയില്ല. സംഭവത്തില്‍ സികെ പത്മനാഭന് മുന്നില്‍ കൊടുത്ത മൊഴിക്കാണ് ബിജെപി പ്രാധാന്യം നല്‍കുന്നതെന്നും എംടി രമേശ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ അദ്ദേഹം എന്ത് മൊഴി കൊടുത്തുവെന്ന് അറയില്ല. രാവിലെ അദ്ദേഹം മൊഴി കൊടുത്തിട്ടില്ല. എപ്പോഴാണ് മൊഴി കൊടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരും കേള്‍ക്കാതെ മൊഴി നല്‍കിയെന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

1

രാവിലെ മജിസ്‌ട്രേറ്റ് മൊഴി എടുക്കാന്‍ വന്നിട്ട് അതിന് സാധിക്കാതെ തിരിച്ചുപോയതിന് എല്ലാവരും സാക്ഷികളാണ്. വേണുഗോപാലന്‍ നായര്‍ മരിക്കുന്നത് വരെ അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാരും ഐസിയുവിന്റെ മുന്നിലുണ്ടായിരുന്നു. ആശുപത്രിയില്‍ വെച്ച് പറഞ്ഞത് കടകംപള്ളിയും പിണറായി വിജയനും വിശ്വസിച്ചോട്ടെയെന്നും രമേശ് പറഞ്ഞു. കുളിപ്പിക്കുന്ന സമയത്ത് സഹോദരനോട് അയ്യപ്പസ്വാമിക്ക് വേണ്ടിയാണ് തീ കൊളുത്തിയതെന്ന് പറഞ്ഞിരുന്നു. പാതി വെന്ത് വീണു കിടിക്കുന്ന സമയത്ത് അദ്ദേഹം പറയുന്നത് പോലീസുകാരും കേട്ടതാണ്. കുടുംബ പ്രശ്‌നം ഉള്ളയാള്‍ ശരണം വിളിച്ച് കൊണ്ടാണോ ആത്മഹത്യ ചെയ്യുകയെന്നും രമോശ് ചോദിച്ചു. ആത്മഹത്യ കുടുംബ പ്രശ്‌നമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അവരെ അപമാനിക്കുകയാണെന്നും രമേശ് ആരോപിച്ചു.

തക്കം കിട്ടിയപ്പോൾ രാഹുൽ ഗാന്ധിയെ തിരിച്ചടിച്ച് ബിജെപി, രാഹുൽ മാപ്പ് പറയണം, പാർലമെന്റിൽ ബഹളംതക്കം കിട്ടിയപ്പോൾ രാഹുൽ ഗാന്ധിയെ തിരിച്ചടിച്ച് ബിജെപി, രാഹുൽ മാപ്പ് പറയണം, പാർലമെന്റിൽ ബഹളം

മോദിയുടെ നാല് വര്‍ഷത്തെ വിദേശയാത്രയുടെ കണക്ക് പുറത്ത്! കോടികളുടെ കണക്ക് ഞെട്ടിക്കുംമോദിയുടെ നാല് വര്‍ഷത്തെ വിദേശയാത്രയുടെ കണക്ക് പുറത്ത്! കോടികളുടെ കണക്ക് ഞെട്ടിക്കും

English summary
mt ramesh on venugopalan nairs death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X