കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരില്‍ വര്‍ഗീയ കലാപത്തിന് ശ്രമം; പിന്നില്‍ സിപിഎം, ഗുരുതരമായ ആരോപണങ്ങള്‍

പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ വേണ്ടി സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷം ഹിന്ദു മുസ്ലിം കലാപമാക്കി മാറ്റുകയാണെന്നും രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറം താനൂരില്‍ സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി മാറ്റാനാണ് സിപിഎം ശ്രമമെന്ന് ആരോപണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ പോലീസിനെ സിപിഎം ഉപയോഗിക്കുകയായിരുന്നു. ഇതാണ് താനൂരില്‍ സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം. പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ വേണ്ടി സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷം ഹിന്ദു മുസ്ലിം കലാപമാക്കി മാറ്റുകയാണെന്നും രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 ക്രമസമാധാന നില തകര്‍ന്നു

സംസ്ഥാനത്ത് ക്രമസമാധാന നില പാടേ തകര്‍ന്നിരിക്കുകയാണ്. താനൂര്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചു. എന്നാല്‍ അത് ന്യായീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ശ്രമിച്ചതെന്നും രമേശ് പറഞ്ഞു.

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം

ക്രമസമാധാന നില തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. താനൂര്‍ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രമേശ് ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷ ഇല്ലാതായി

പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നു. അക്രമങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുന്നു. സ്ത്രീ സുരക്ഷ പൂര്‍ണമായും ഇല്ലാതായി. ആഭ്യന്തര വകുപ്പ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു.

പോലീസ് സംവിധാനം നിഷ്‌ക്രിയം

പോലീസ് സംവിധാനം നിഷ്‌ക്രിയമാണെന്നതിന് ഉദാഹരണമാണ് വാളയാന്‍ സംഭവം. ആദ്യത്തെ കുട്ടി മരിച്ചപ്പോള്‍ തന്നെ കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് ഗൗരവത്തിലെടുത്തില്ല. മകള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് അമ്മ പോലീസിനോട് പറഞ്ഞിരുന്നു.

 പീഡനക്കേസില്‍ പ്രതിക്കൊപ്പം സിപിഎം

സിപിഎം കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ഉദാസീനരായാണ് പോലീസ് പെരുമാറിയത്. അമ്മ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ബന്ധുവിനെ സംരക്ഷിക്കാനും സിപിഎം ശ്രമിച്ചുവെന്നും രമേശ് ആരോപിച്ചു.

സിപിഎം പോലീസിനെ വഴിതെറ്റിക്കുന്നു

സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന സംഭവത്തില്‍ ഇരകളെ തള്ളിപ്പറയുകയാണ് സിപിഎം ചെയ്യുന്നത്. എപ്പോഴും അവര്‍ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിപിഎമ്മിനും പോലീസിനും ഒരേ നിലപാടാണ്. വേട്ടക്കാരനൊപ്പം നില്‍ക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത് സിപിഎമ്മാണെന്നും രമേശ് പറഞ്ഞു.

 മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ഥി തന്നെ

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കും. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. കേന്ദ്രകമ്മിറ്റി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും രമേശ് പറഞ്ഞു.

English summary
CPM trying to communal clash at Tanur in Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X