കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മിത മേനോൻ: മറനീക്കി ബിജെപിയിലെ പ്രശ്‌നങ്ങൾ... അറിയുന്നത് മഹിള മോർച്ച സെക്രട്ടറിയായപ്പോഴെന്ന് രമേശ്

Google Oneindia Malayalam News

കോഴിക്കോട്: കേരള ബിജെപിയിലെ തര്‍ക്കങ്ങള്‍ വീണ്ടും മറനീക്കി പുറത്ത് വരികയാണ്. കേന്ദ്ര മന്ത്രിയും പാര്‍ട്ടിയിലെ ശക്തനും ആയ വി മുരളീധരനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ചില നീക്കങ്ങള്‍ . വി മുരളീധരനെതിരെ ലോക് താന്ത്രിക് യുവജനത ദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ആയിരുന്നു പരാതി നല്‍കിയിരുന്നത് .

വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി; പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജര്‍വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി; പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജര്‍

'camouflage'സിപിഎമ്മിന് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു ; വി മുരളീധരനെ എടുത്ത് ഉടുത്ത് പി രാജീവ്'camouflage'സിപിഎമ്മിന് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു ; വി മുരളീധരനെ എടുത്ത് ഉടുത്ത് പി രാജീവ്

അബുദാബിയില്‍ നടന്ന നയതന്ത്ര പരിപാടിയില്‍ നയതന്ത്ര പ്രതിനിധിയല്ലാത്ത ഒരാള്‍ പങ്കെടുത്തത് എങ്ങനെ എന്നായിരുന്നു ചോദ്യം. ആ വ്യക്തി സ്മിത മേനോന്‍ ആണ് . മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിതയായപ്പോള്‍ മാത്രമാണ് അങ്ങനെ ഒരാളെ കുറിച്ച് താന്‍ അറിയുന്നത് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍...

പ്രധാനമന്ത്രിയ്ക്ക് പരാതി

പ്രധാനമന്ത്രിയ്ക്ക് പരാതി

വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. മുരളീധരന്റെ പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയത് എന്ത് അടിസ്ഥാനത്തില്‍ ആയിരുന്നു എന്നാണ് സലീം മടവൂരിന്റെ പരാതിയില്‍ ഉന്നയിക്കുന്നത്.

പിആര്‍ കമ്പനി മാത്രമല്ല, ബിജെപിയും

പിആര്‍ കമ്പനി മാത്രമല്ല, ബിജെപിയും

എന്നാല്‍ പരാതിയില്‍ പരാമര്‍ശിക്കുന്ന വ്യക്തി ഒരു പിആര്‍ കമ്പനി മാനേജര്‍ മാത്രമല്ലെന്ന വാര്‍ത്ത കൂടി പിന്നീട് പുറത്ത് വന്നിരുന്നു. മഹിളോ മോര്‍ച്ചയുടെ നേതാവ് കൂടിയാണ് പരാതിയില്‍ പരാമര്‍ശിക്കുന്ന സ്മിത മേനോന്‍. വി മുരളീധരന്റെ അനുമതി നേടിയതിന് ശേഷമാണ് താന്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പോയത് എന്നാണ് അവരുടെ വിശദീകരണം.

അറിയില്ലായിരുന്നുവെന്ന് രമേശ്

അറിയില്ലായിരുന്നുവെന്ന് രമേശ്

സ്മിത മേനോന്‍ എന്ന ആളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശ് പറയുന്നത്. സ്മിത മേനോന്‍ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം മാത്രമാണ് അങ്ങനെ ഒരാളെ കുറിച്ച് അറിയുന്നത് എന്നും എംടി രമേശ് പറഞ്ഞു.

മുരളീധരനെതിരെ അന്വേഷിക്കട്ടേ...

മുരളീധരനെതിരെ അന്വേഷിക്കട്ടേ...

പ്രധാനമന്ത്രിയ്ക്കാണ് വി മുരളീധരനെതിരെ പരാതി നല്‍കിയിട്ടുള്ളത്. അക്കാര്യം പ്രധാനമന്ത്രി അന്വേഷിക്കട്ടേ എന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം. വിവാദത്തില്‍ വി മുരളീധരന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട് എന്നും എംടി രമേശ് പറഞ്ഞു.

വിവാദം ചൂടുപിടിക്കും

വിവാദം ചൂടുപിടിക്കും

സലീം മടവൂരിന്റെ പരാതിയ്ക്ക് പിറകെ അതില്‍ പരാമര്‍ശിക്കുന്ന സ്മിത മേനോന്‍ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. മന്ത്രിയുടെ അനുമതി നേടിയിട്ടാണ് താന്‍ അവസാന ദിവസം റിപ്പോര്‍ട്ടിങ്ങിനായി പോയത് എന്നായിരുന്നു വിശദീകരണം. സ്വന്തം ചെലവിലാണ് പോയത് എന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വിവാദം കൂടുതല്‍ കൊഴിക്കാനാണ് വഴിവച്ചത്.

മുരളീധരന്‍ കുഴങ്ങി

മുരളീധരന്‍ കുഴങ്ങി

തന്റെ അനുമതി വാങ്ങിയിട്ടില്ല സ്മിത മേനോന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നായിരുന്നു വി മുരളീധരന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ സ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് ചോദ്യം വന്നപ്പോള്‍ മുരളീധരന്‍ കുഴങ്ങി. ഇതോടെ ഇക്കാര്യം തിരുത്തേണ്ടിയും വന്നു അദ്ദേഹത്തിന്.

അവസരം

അവസരം

കേരളത്തിലെ പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് വി മുരളീധരന്‍. പികെ കൃഷ്ണദാസ് പക്ഷത്തെ പൂര്‍ണമായും ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. അത്തരമാെരു സാഹചര്യത്തിലാണ് മുരളീധരനെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഉയരുന്നത് എന്നതും സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യമാണ്.

English summary
MT Ramesh reacts about the Complaint against Union Minister V Muraleedharan filed by Saleem Madavoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X