• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും; ജനങ്ങളെ സാരമായി ബാധിക്കില്ല, കാരണം ഇതാണ്...

കൊച്ചി: നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ഏര്‍പ്പെടുത്തിയത് ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ഇപ്രാവശ്യം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും വില കുറയുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. അതിനാല്‍ നികുതി വര്‍ധന ഉണ്ടെങ്കിലും ഇന്ധനവില കുറയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ തെരുവില്‍ പ്രകടനം; പള്ളിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും അപലപനീയവും, പള്ളിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി!

പ്രളയ പശ്ചാത്തലത്തില്‍ ബജറ്റില്‍ കേരളത്തോട് അവഗണന കാണിച്ചെന്ന വാദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലല്ലെന്നും വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള പദ്ധതി

ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള പദ്ധതി

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറയക്കാനാവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. അതുകൊണ്ടാണ് ഇലക്ട്രോണിക് വാഹന മേഖലയ്ക്ക് നികുതി ഇളവ് ഉള്‍പ്പെടെ നല്‍കി വലിയ പ്രോത്സാഹനം നല്‍കുന്നതെന്നും എംടി രമേശ് വ്യക്തമാക്കി.

അടിസ്ഥാന സൗകര്യവികസത്തിന് ഊന്നൽ

അടിസ്ഥാന സൗകര്യവികസത്തിന് ഊന്നൽ

2025 ആകുമ്പോഴേക്കും ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കിമാറ്റുക എന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം. രാജ്യത്തിന്റെ ദീർഘകാല വളർച്ചയെ ലക്ഷ്യം വെച്ചുകൊണ്ട് എല്ലാ മേഖലകളെയും സ്പർശിക്കുന്ന ബൃഹത്തായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍, സ്ത്രീകള്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗമാളുകള്‍ക്കും അവരുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാകുന്ന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ സംബന്ധിച്ച് നിരാശ ജനകം

കേരളത്തെ സംബന്ധിച്ച് നിരാശ ജനകം

അതേസമയം കേരളത്തെ സംബന്ധിച്ച് ബജറ്റ് നിരാശ മാത്രമാണു നല്‍കിയിരിക്കുന്നതെന്നു ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള, കേരളത്തിലെ ബോര്‍ഡുകളുടെ അടങ്കലില്‍ ഒരു വര്‍ധനയും ബജറ്റില്‍ വരുത്തിയിട്ടില്ല. കേരളത്തിന്റെ ഒരു ആവശ്യവും അംഗീകരിക്കാന്‍ കേന്ദ്രം തയാറായില്ലെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

കൂടുതൽ വായ്പ

കൂടുതൽ വായ്പ

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വായ്പ എടുക്കാന്‍ അനുവാദം തരണമെന്നു സംസ്ഥാനം അഭ്യര്‍ഥിച്ചിരുന്നു. ഇതു എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചതാണ്. എന്നാല്‍ കേരളത്തിനു കിട്ടേണ്ട കേന്ദ്രഫണ്ടില്‍നിന്ന് 6,000 കോടി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പല പദ്ധതികള്‍ക്കും പണം കണ്ടെത്താന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ ബജറ്റിനു പുറത്തു സഹായം പ്രഖ്യാപിച്ചാലും മതിയാകും. ഇക്കാര്യങ്ങള്‍ വിശദമായി കേന്ദ്ര ധനമന്ത്രിക്ക് എഴുതുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഇന്ധന വില വർധന

ഇന്ധന വില വർധന

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഡീസലിന് 3.46 രൂപയായിരുന്നു അടിസ്ഥാനവില. ഇന്നലെ 13.83രൂപയായിരുന്നു. ഇന്ന് 15.83 ആയി. പ്രധാന പദ്ധതികള്‍ക്കു കഴിഞ്ഞതവണത്തെ തുകയേ നീക്കിവച്ചിട്ടുള്ളൂ. ആയുഷ്മാന്‍ ഭാരതിന് 6,000 കോടിയെ ഉള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
MT Ramesh's comment about Union budget 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X