Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്ദീപ് വാര്യരെ തള്ളി ബിജപി; ആ പരാമർശം വ്യക്തിപരം, താരങ്ങൾക്കെതിരെ പകപോക്കാൻ ബിജെപി ഇല്ലെന്ന് ...

കോഴിക്കോട്: സിനിമ പ്രവർത്തകർക്കെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി നടത്തിയ പരാമർശത്തെ തള്ളി ബിജെപി. പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ സന്ദീപ് വാര്യർ നടത്തിയ പ്രതികരണം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. ഇത് പാർട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ‌ പ്രതികരണങ്ങൾ വരുന്നത്. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് വൈര്യനിരാതന ബുദ്ധി ഇല്ല. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നാണ് എംടി രമേശിന്റെ പ്രതികരണം.

MT Ramesh

സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം വലിയ വിമര്‍ശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവരോടൊന്നും പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും എംടി രമേശ് വ്യക്തമാക്കി. എന്നാൽ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോൾ തിരിച്ചുള്ള വിമര്‍ശനം ഉൾക്കൊള്ളാൻ കൂടി വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മനസ് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ലോങ് മാർച്ചിൽ നിരവധി സിനിമ-സാംസ്ക്കാരിക പ്രവർത്തകരായിരുന്നു പങ്കെടുത്തിരുന്നത്. കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് സിനിമ പ്രവർത്തകർ വിമർശിച്ചത്. ഇതിന് പിന്നാലെയാണ് സന്ദീപ് ജി വാര്യർ തന്റെ ഫേസ്ബുക്കിൽ സിനിമ പ്രവർത്തകർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

മുന്നിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാർ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെ യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരും സിനിമ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതി അടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യങ്ങൾ ഇൻ‌കംടാക്സ്, എയർഫോർസ്മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്ന് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഇതിന് പിന്നാലെ പ്രതിഷേധിച്ച സിനിമ പ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരനും രംഗത്തെത്തയിരുന്നു. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ദേശസ്നേഹം കാപട്യമാണെന്നായിരുന്നു കുമ്മനം രാജശേഖരൻ പറഞ്ഞത്. അവർക്ക് നാടിനോടുള്ള കൂറ് എന്ന് പറയുന്നത് അഭിനയം മാത്രമാണെന്നും കുമ്മനം ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+