ചരിത്രത്തിൽ ഇത്രയും മണ്ടത്തരങ്ങൾ പറ്റിയ സർക്കാര്‍ വേറേയില്ല: രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്
കോഴിക്കോട്: സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. ഇതുവരെ സ്വീകരിച്ച വിവിധ തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോവേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാറിനെതിരായ എംടി രമേശിന്‍റെ വിമര്‍ശനം. അൽപം ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു. ഇതിപ്പോ തുടരെ തുടരെ അബദ്ധമാണല്ലോയെന്നാണ് എം ടി രമേശ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍
അബദ്ധം പറ്റി...! ആർക്ക് മുഖ്യമന്ത്രിക്കോ..? അങ്ങിനെ വരാൻ വഴിയില്ലാലോ,, ഇത്രയും ഉപദേശകരുള്ള മുഖ്യമന്ത്രിക്ക് അബദ്ധം പറ്റാനോ,,? ഒരു തവണയല്ലെ പോട്ടെ ! അല്ല ഒരു തവണയല്ല. ശ്ശെ ! അൽപം ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു.ഇതിപ്പോ തുടരെ തുടരെ അബദ്ധമാണല്ലോ സഖാക്കളെ..?

Recommended Video
നാല് വോട്ടിന് വേണ്ടി ശബരിമലയിൽ നവോത്ഥാനം കൊണ്ടുവരാനുള്ള തീരുമാനം മാറ്റില്ലെന്ന് പറഞ്ഞു. എന്നിട്ടോ..? പിന്മാറി. സ്പ്രിംഗ്ലർ കരാർ കോവിഡ് നിയന്ത്രണത്തിനുള്ള ഒറ്റമൂലിയാണെന്ന് പറഞ്ഞു എന്നിട്ടോ..?
പിന്മാറി ബെവ് ക്യൂ ആപ്പ് പിൻവലിച്ചു. പി എസ് സി പിൻവാതിൽ നിയമനം തീരുമാനം പുനപരിശോധിച്ചു.
കറുപ്പഴകിൽ ശ്രീമുഖി- ചിത്രങ്ങൾ കാണാം
ശിവശങ്കരനും - സ്വപ്നയും പാവങ്ങളാണെന്ന് പറഞ്ഞു. അതും മാറ്റി പറഞ്ഞു. പോലീസ് ആക്ട് ദേദഗതി അത് അപ്പഴേ പിൻവലിച്ചു.
ആഴക്കടൽ മത്സ്യബന്ധനം ദാ ഇപ്പം പിൻവലിച്ചു. ചരിത്രത്തിൽ ഇത്രയും മണ്ടത്തരങ്ങൾ പറ്റിയ സർക്കാരിൻ്റെ പുതിയ മുദ്രാവാക്യമാണ് രസം
നാം മുന്നോട്ട് ( ആരും ചിരിക്കരുത് ), എന്തായാലെന്താ കിറ്റ് ഉണ്ടല്ലോ കിറ്റ്












Click it and Unblock the Notifications