എംടിയുടെ ഭൗതികദേഹം 'സിതാര'യിൽ: വൈകിട്ട് നാല് വരെ വീട്ടില്‍ പൊതുദർശനം
കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. വൈകിട്ടു നാലു വരെ കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തുന്നവർക്ക് മലയാള സാഹിത്യത്തിന്റെ പെരുന്തച്ചന് അന്തിമോപചാരമർപ്പിക്കാം. അഞ്ച് മണിക്ക് മാറൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. രാത്രി 10 മണിയോടെയായിരുന്നു എംടിയുടെ വിയോഗം. വാർത്ത അറിഞ്ഞത് മുതല്‍ നൂറ് കണക്കിന് ആളുകള്‍ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുമ്പിലേക്ക് നൂറുകണക്കിന് ആളുകള്‍ ഒഴുകിയെത്തി.
മന്ത്രിമാരായ എകെ ശശീന്ദ്രന്‍, വി അബ്ദുറഹ്മാന്‍, ഷാഫി പറമ്പില്‍ എംപി, സി പി എം നേതാവ് എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം എന്‍ കാരശ്ശേരി തുടങ്ങിയവർ ആശുപത്രിയിലും വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു. മകൾ അശ്വതി, ഭാര്യ സരസ്വതി ടീച്ചർ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകൾ സിത്താര അമേരിക്കയിലാണ് കഴിയുന്നത്.

തൻ്റെ മരണാന്തര ചടങ്ങുകൾ എങ്ങിനെയായിരിക്കണണം എന്നത് സംബന്ധിച്ച നിർദേശം എംടി നേരത്തെ തന്നെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വിലാപ യാത്ര, വീടിന് പുറത്തുള്ള പൊതുദർശനം എന്നിവ പാടില്ലെന്ന് എംടി നിർദേശിച്ചിരുന്നുവെന്നാണ് സൂചന.
അതേസമയം, എംടിയുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്ത് മണിക്കായിരുന്നു എംടി വിടപറഞ്ഞത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ചികിത്സക്കിടയിലുണ്ടായ ഹൃദയാഘാതം ആരോഗ്യനില കൂടുതല്‍ വഷളാക്കി. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ എംടിയെ അലട്ടിയിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 15 നാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും പാലക്കാട്ടെ കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജുലൈയലാണ് എംടി വാസുദേവന്‍ നായർ ജനിക്കുന്നത്. സ്കൂൾവിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യലോകത്തേക്ക് പിച്ചവെച്ച് കയറിയ വ്യക്തിയാണ് എംടി. 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കുന്നത് വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്. മാതൃഭൂമിയില്‍ ജോലി ലഭിച്ചതോടെയാണ് എംടി കോഴിക്കോടേക്ക് എത്തുന്നത്. ജ്ഞാനപീഠം (1995), പത്മഭൂഷണ്‍ (2005), ജെസി ദാനിയേൽ പുരസ്കാരം (2013) എന്നിവയ്ക്ക് പുറമെ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകളും നിരവധി തവണ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളും എംടിയെ തേടിയെത്തി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications