എംടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല എന്നാണ് വൈകീട്ട് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനിലും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേരത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചുനാളുകളായി വാർദക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് എംടി. അടുത്തിടെ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. തുടർന്ന് വീട്ടിലേക്ക് മടങ്ങി. അതിനിടെയാണ് ഇന്ന് വീണ്ടും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications