കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ 'സംഘി സൈബര്‍ ഗുണ്ടകളോ' 'കശ്മീരി ചീറ്റകളോ'

നോട്ട് നിരോധത്തിനെതിരെ എംടി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിറകെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്

Google Oneindia Malayalam News

കോഴിക്കോട്: വിഖ്യാത എഴുത്തുകാരനം ജ്ഞാനപീഠപുരസ്കാര ജേതാവും ആയ എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. നോട്ട് നിരോധത്തിനെതിരെ എംടി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിറകെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

MT Website

കശ്മീരി ചീറ്റ എന്ന ഗ്രൂപ്പ് ആണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. ടീം പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വെസ്‌ബൈറ്റ് തുറന്നാല്‍ കാണാം. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇവര്‍ തന്നെ ആയിരുന്നു.

MT Vasudevan Nair

എന്നാല്‍ എംടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ മറ്റ് ചിലരാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. നോട്ട് നിരോധനത്തിനെതിരെ അതിരൂക്ഷമായിട്ടായിരുന്നു എംടി വാസുദേവന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു.

എംടി വാസുദേവന്‍ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുകൂലികള്‍ വലിയ തോതില്‍ പ്രചാരണവും അഴിച്ചുവിട്ടിരുന്നു. അതുകൊണ്ട് തന്നെ ഹാക്ക് ചെയ്തതിന് പിന്നില്‍ ഇവര്‍ തന്നെ ആണോ എന്ന കാര്യത്തില്‍ ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്.

English summary
MT Vasudevan Nair's website hacked. Kasmiri Cheetah group claims responsibility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X