കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തെക്കുറിച്ചുള്ള ആശങ്ക ശരിയായെന്ന് എംടി: വിമർശിച്ചവർക്ക് മറുപടി!!

Google Oneindia Malayalam News

കോഴിക്കോട്: നോട്ട് നിരോധനത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും തുറന്നുപറഞ്ഞ് എംടി വാസുദേവൻ നായർ. നോട്ട് നിരോധനത്തെക്കുറിച്ചുള്ള തന്റെ ആശങ്ക ഇപ്പോൾ ശരിയായെന്നാണ് എംടി വാസുദേവൻ നായരുടെ പ്രതികരണം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ശക്തമായ സാഹചര്യത്തിൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മോട്ടോർവാഹന നിയമം: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം, കർശന നടപടി ഉത്തരവിന് ശേഷമെന്ന് എകെ ശശീന്ദ്രൻമോട്ടോർവാഹന നിയമം: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം, കർശന നടപടി ഉത്തരവിന് ശേഷമെന്ന് എകെ ശശീന്ദ്രൻ

നോട്ടുനിരോധനത്തെക്കുറിച്ച് ഞാൻ പറഞ്ഞിടത്ത് തന്നെ കാര്യങ്ങൾ എത്തിയില്ലേ എന്നും അഭിപ്രായങ്ങൾ തുറന്നുപറഞ്ഞപ്പോൽ തന്റെ നെഞ്ചത്തേക്ക് വന്നുവെന്നുമാണ് എംടി പറഞ്ഞത്. നോട്ടുനിരോധനത്തെക്കുറിച്ച് പറഞ്ഞത് താൻ വിദഗ്ധനായതുകൊണ്ടല്ല. മറിച്ച് നാട്ടിൻപുറത്തെ സാധാരണക്കാരൻ എന്ന രീതിയിലാണ് പ്രതികരിച്ചത്. ചിലപ്പോൾ അക്കാര്യങ്ങൾ തെറ്റായിരിക്കാം, എന്നാൽ ഇപ്പോൾ കാര്യങ്ങൾ താൻ പറഞ്ഞിടത്ത് തന്നെ എത്തിയില്ലേ എന്നും എംടി അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. നോട്ട് നിരോധനത്തെക്കുറിച്ച് നേരത്തെ എംടി നടത്തിയ പ്രതികരണത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോടാണ് എംടി ഇത്തരത്തിൽ പ്രതികരിച്ചത്.

mtvasudevannair-

2016 നവംബർ എട്ടിന് രാജ്യത്ത് 500,1000 രൂപ നോട്ടുകൾ അസാധുവാക്കയതിനെ വിമർശിച്ച എംടി നോട്ട് നിരോധിച്ച രാജ്യങ്ങൾ എല്ലാം നേരിട്ടത് വലിയ ആപത്താണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. നോട്ട് നിരോധനത്തോടെ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം താറുമാറായെന്നും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. ഇതോടെ എംടിക്കെതിരെ രംഗത്തെത്തിയ ബിജെപി അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മോദിയെ വിമർശിച്ച എംടിയെ ചോദ്യം ചെയ്ത ബിജെപി നേതാക്കൾ മോദിക്കെതിരെ പറയാൻ എംടിക്ക് അധികാരമാണുള്ളതെന്നും ചോദിച്ചിരുന്നു.

English summary
MT Vasudevan Nair shares criticism about demonetization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X