ബിജെപി തുമ്മിയാല്‍ എംടി തെറിക്കില്ല..നോട്ട് പ്രതിസന്ധിയില്‍ നിലപാടിലുറച്ച് എംടി വാസുദേവൻ നായർ
ബിജെപിയുടെ ഏറെ കടന്നാക്രമണങ്ങള്‍ക്കൊടുവിലും നോട്ട് നിരോധനത്തെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ലാതെ മലയാളത്തിന്റെ എംടി
കോഴിക്കോട് : നോട്ട് പ്രതിസന്ധി സംബന്ധിച്ച നിലപാടിലുറച്ച് എംടി വാസുദേവന്‍ നായര്‍. നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് എംടി പറഞ്ഞു. പ്ലാസ്റ്റിക് മണിയെക്കുറിച്ച തനിക്കറിയുക പോലുമില്ലെന്നും എംടി പറഞ്ഞു.
കോഴിക്കോടുള്ള കൊട്ടാരം റോഡിലെ വീട്ടില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാണ് എംടി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് പ്രതിസന്ധി സംബന്ധിച്ച് മോദിക്കെതിരെ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ബിജെപി നേതാക്കള്‍ കടന്നാക്രമിച്ച എംടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ചെന്നിത്തല എംടിയുടെ വീട്ടിലെത്തിയത്.

എംടിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബിജെപി അദ്ദേഹത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എംടിക്ക് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്ത് എത്തിയത്. ബിജെപിക്ക് അകത്തു നിന്നു തന്നെ എംടിക്കെതിരായ പരാമര്‍ശങ്ങളില്‍ എതിര്‍പ്പുയര്‍ന്നു വന്നിരുന്നു. ബിജെപി നേതൃത്വം എംടിയോട് മാപ്പ് പറയണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലനും ആവശ്യപ്പെട്ടിരുന്നു.

നോട്ട് നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ തുഗ്ലക്ക് പരിഷ്‌കാരത്തോട് ഉപമിച്ച എംടിയുടെ നിലപാടിനെതിരെ ബിജെപിയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മോദിക്കെതിരെ സംസാരിക്കാന്‍ എംടിക്ക് അവകാശമില്ലെന്നും എംടി മാപ്പു പറയണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി വ്യക്തിപരമായി ആക്രമണം അഴിച്ചു വിട്ട ശേഷമുള്ള പ്രതികരണത്തിലും എംടി മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.













Click it and Unblock the Notifications