കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി: ബിയര്‍ കുപ്പിയില്‍ ചെളി, കുടിച്ച യുവാക്കള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും

Google Oneindia Malayalam News

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ ബിയര്‍ കുപ്പികളില്‍ ചെളി. ഹേവാര്‍ഡ്‌സ് 5000 എന്ന ബിയറിലാണ് ചെളി കണ്ടെത്തിയത്. ഈ ബിയര്‍ കുടിച്ച യുവാക്കള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. സംഭവത്തെപ്പറ്റി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് പരാതി അയച്ചിരിയ്ക്കുകയാണ് യുവാക്കള്‍.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാക്കാനട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും ഒമ്പത് ബിയര്‍ കുപ്പികള്‍ വാങ്ങിയത്. ബിയര്‍ കുടിയ്ക്കുമ്പോള്‍ തന്നെ യുവാക്കള്‍ക്ക് രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു . ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. കുപ്പികള്‍ ശ്രദ്ധിച്ചപ്പോഴാണ് ചെളി അടിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

Beer

ചെളി കണ്ടെത്തിയ വിവരം ബിയര്‍ നിര്‍മാതാക്കളേയും അറിയിച്ചു. എന്നാല്‍ ബിവറേജസില്‍ നിന്നും ബിയര്‍ കുപ്പികള്‍ പിന്‍വലിയ്ക്കാന്‍ കഴിയില്ലെന്നാണ് ഹേവാര്‍ഡ് 5000 ന്റെ നിര്‍മാതാക്കളായ സാബ് മില്ലര്‍ ഇന്ത്യ മറുപടി നല്‍കിയത് . യുവാക്കള്‍ക്ക് പകരം ബിയര്‍ നല്‍കാമെന്നും കമ്പനി പറഞ്ഞു. എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചപ്പോള്‍ ചെളി നിറഞ്ഞ ബിയര്‍ കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയച്ചിരിയ്ക്കുകയാണ് .

English summary
Mud in beer bottles; Excise Officers took action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X