കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും തുറന്ന മുടിക്കോട് പള്ളിയിലെ ആദ്യ ജുമഅയില്‍ പങ്കെടുക്കാന്‍ ഇരുവിഭാഗം സുന്നിനേതാക്കളും എത്തി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഇരുവിഭാഗം സുന്നികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഞ്ചേരി മുടിക്കോട് മഹല്ല് ജുമാമസ്ജിദില്‍ ഇന്നലെ ജുമുഅ പുനരാംരംഭിച്ചു.അഡ്‌ഹോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് ജുമുഅ നടത്തിയത്. മഹല്ല് നിവാസികള്‍ക്കു പുറമെ നേരത്തെ തീരുമാനിച്ച പ്രകാരം ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ച് നേതാക്കളും ഇന്നലെ നടന്ന ജുമുഅയില്‍ സംബന്ധിച്ചു.

മലപ്പുറത്തെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയെ അപകടമുക്തമാക്കാന്‍ ഖത്തറിലെ മലയാളി കൂട്ടായ്മമലപ്പുറത്തെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയെ അപകടമുക്തമാക്കാന്‍ ഖത്തറിലെ മലയാളി കൂട്ടായ്മ

ഉമര്‍ഫൈസി മുക്കം(സമസ്ത), വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി(എ.പി വിഭാഗം) എന്നിവരും മദ്ധ്യയസ്ഥസമിതി കണ്‍വീനറായ ഡോ:ഇ.എന്‍ അബ്ദുലത്തീഫുമാണ് ജുമുഅയില്‍ പങ്കെടുക്കാനെത്തിയത്. സ്‌നേഹവും ഐക്യവും നിലനിറുത്തുന്നതിനു ഒരുമയോടെ മുന്നോട്ടുപോവണമെന്നും നേതാക്കല്‍ ഉദ്‌ബോധന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

mudikkod

ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2017 ആഗസ്റ്റ് നാലിനാണ് പന്തല്ലൂര്‍ മുടിക്കോട് മദാരിജുല്‍ ഇസ്ലാം സംഘം ജുമാ മസ്ജിദ് അടച്ചു പൂട്ടിയത്. മുടിക്കോട് മദാരി മേല്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജി അഡ്വ. ഇമാം ഗ്രിഗോറിയോസ് കാരാട്ട് മുഖേന ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ് ഇതു സംബന്ധിച്ച് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

എപി വിഭാഗത്തില്‍ നിന്ന് എട്ടു പേരും ഇകെ വിഭാഗത്തില്‍ നിന്ന് 10 പേരും സര്‍ക്കാര്‍ പ്രതിനിധിയായി റിസീവര്‍ ഏറനാട് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അലവിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രശ്‌നത്തില്‍ നാട്ടുമദ്ധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആര്‍ ഡി ഒ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 11നും 18നും മലപ്പുറം റസ്റ്റ് ഹൗസില്‍ നടന്ന സമവായ ചര്‍ച്ചകള്‍ ഫലം കാണുകയായിരുന്നു.

ഇക്കഴിഞ്ഞ 26നാണ് പള്ളി വിശ്വാസികള്‍ക്ക് തുറന്നു കൊടിക്കാന്‍ ആര്‍ ഡി ഒ ഉത്തരവിട്ടത്. സുന്നി ഐക്യ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ മുടിക്കോട് പള്ളി തുറന്നത് നിര്‍ണ്ണായകമെന്നാണ് പൊതു വിലയിരുത്തല്‍.

മൊഗ്രാലില്‍ യുപി സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചത് കടല്‍ തീരം കാണാന്‍ പോകുന്നതിനിടെമൊഗ്രാലില്‍ യുപി സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചത് കടല്‍ തീരം കാണാന്‍ പോകുന്നതിനിടെ

English summary
mudikkode mosque opend;sunni leaders met
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X