കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പ്; ആരോപണവുമായി മുഈനലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടിക്ക് പരാതി

Google Oneindia Malayalam News

മലപ്പുറം: കത്വ, ഉന്നാവോ പീഡനങ്ങളില്‍ ഇരകളായ പെണ്‍കുട്ടികളെ സഹായിക്കാന്‍ പിരിച്ച പണം തിരിമറി നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈനലി ശിഹാബ് തങ്ങള്‍. പണം എങ്ങനെ കൈകാര്യം ചെയ്തു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രണ്ടുതവണ പികെ കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മുഈന്‍ അലി പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി. കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഈ പണം കുടുംബങ്ങള്‍ക്ക് കൊടുത്തോ എന്ന കാര്യം വ്യക്തമല്ലെന്നും മുഈന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുഈനലി. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെക്കാനെടുത്ത തീരുമാനത്തിനെതിരെ ഇദ്ദേഹം നേരത്തെ രംഗത്തുവന്നിരുന്നു.

p

ഏറെ നാളായി സംഘടനക്കകത്ത് വിവാദം പുകയുന്നുണ്ടെങ്കിലും ഇന്നാണ് സംഭവം പരസ്യമായത്. പള്ളികളില്‍ നിന്നും മറ്റുമായി പിരിച്ചെടുത്ത പണം ഇരകള്‍ക്ക് നല്‍കിയില്ലെന്നാണ് യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലം പറഞ്ഞത്. 48 ലക്ഷം രൂപ പിരിച്ചെടുത്തു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ് നടത്തിയ യുവജന യാത്രയുടെ കടം തീര്‍ക്കാന്‍ 15 ലക്ഷം വകമാറ്റി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പണം ലഭിച്ചുവെന്നും കണക്ക് അവതരിപ്പിക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും നടക്കാത്ത സാഹചര്യത്തിലാണ് പരസ്യമാക്കിയതെന്നും പടനിലം പറഞ്ഞു.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

അതേസമയം, യൂസഫ് പടനിലത്തെ പാര്‍ട്ടി നേരത്തെ പുറത്താക്കിയതാണെന്ന് പികെ ഫിറോസ് പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മല്‍സരിച്ച വ്യക്തിയാണ് യൂസഫ് പടനിലം. അദ്ദേഹത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണം നിയമപരമായി നേരിടും. യൂത്ത് ലീഗ് പിരിച്ച പണത്തിന്റെ കണക്ക് ആര് ആവശ്യപ്പെട്ടാലും കാണിക്കുമെന്നും പികെ ഫിറോസ് വിശദീകരിച്ചു.

സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്ത മുഈനലിയെ പാര്‍ട്ടിക്കുള്ളില്‍ തരംതാഴ്ത്താന്‍ ശ്രമം നടന്നുവെന്ന് യൂസഫ് പടനിലം ആരോപിച്ചിരുന്നു. ബംഗാളില്‍ നിന്നുള്ള യൂത്ത് ലീഗ് അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍ രാജിവെക്കാന് കാരണം ഈ സംഭവമാണെന്നും അദ്ദേഹം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്ന വിവാദം മുസ്ലിം ലീഗിന് തിരിച്ചടിയാകുമോ എന്ന് വ്യക്തമല്ല. പികെ ഫിറോസ് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ്. ക്രമക്കേട് ആരോപണം അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Mueen Ali Shihab Thangal response over Youth league Fund controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X