• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അഭിനവ ഇന്ദിരാഗാന്ധി, ഇനി വർഗീയത മാത്രമാണ് വിജയത്തിനുള്ള മാർഗം എന്ന ബോധ്യമായിരിക്കാം'

തിരുവനന്തപുരം; രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിലപാട് വ്യക്തമാക്കിയിരുന്നു. രാമന്റെ അനുഗ്രഹത്താൽ ചടങ്ങ് ദേശീയ ഐക്യം, സൗഹൃദം, സാംസ്കാരിക സമന്വയം എന്നിവയുടെ ആഘോഷമായിരിക്കട്ടെയെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഇന്ത്യന്‍ സംസ്കാരത്തില്‍ ശ്രീരാമന്‍റെയും സീതയു‌ടെയും രാമായണത്തിന്‍റെയും ആഴമേറിയതും മായാത്തതുമായ അയാളങ്ങൾ ഉണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. പ്രതികരണത്തിൽ പ്രിയങ്കയ്ക്കെതരെ രൂക്ഷവിമർശനം ഉയർത്തുകയാണ് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

‘മൂക്കറ്റം വർഗീയത’

‘മൂക്കറ്റം വർഗീയത’

രാഷ്ട്രീയ ആദർശങ്ങളെക്കാൾ വോട്ടും അധികാരവുമല്ലേ ഇവർക്ക് പ്രധാനം.അതുകൊണ്ടാണല്ലോ മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകയിലുമെല്ലാം പൊരുതി നിന്ന സ്വന്തം നേതൃത്വംതന്നെ വർഗീയവാദികളുടെ കൈവശം അധികാരം വെച്ചു നീട്ടാൻ മത്സരിക്കുന്നത്. ‘മൂക്കറ്റം വർഗീയത' നമ്മുടെ രാജ്യത്ത് നിറഞ്ഞാടുമ്പോൾ, ആ വർഗീയതയുടെ സ്തുതിപാടകരായി നെഹ്റുവിൻറെ പാർട്ടിയുടെ പുതിയ നേതൃത്വം മാറുന്നു.

cmsvideo
  Lord Ram will Never Stand With BJP
  ‘അഭിനവ-ഇന്ദിരാഗാന്ധി’

  ‘അഭിനവ-ഇന്ദിരാഗാന്ധി’

  വർഗീയത കൊണ്ടും കലാപങ്ങൾ കൊണ്ടും വ്രണിതമാക്കപ്പെട്ട ഒരു ജനതയുടെ മനസ്സിലേക്കും ജീവിതത്തിലേക്കും പ്രതീക്ഷയുടെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് ഇന്നത്തെ കോൺഗ്രസിന്റേത്. പ്രതീക്ഷ നൽകേണ്ട യുവ നേതാക്കളെല്ലാം എതിർപ്പാളയത്തിലേക്ക് ഒഴുകുമ്പോൾ നിസ്സഹായമായി നോക്കിനിൽക്കുന്ന നേതൃത്വത്തിന്, ഇനി വർഗീയത മാത്രമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗ്ഗം എന്ന ബോധ്യമായിരിക്കാം ‘അഭിനവ-ഇന്ദിരാഗാന്ധി'യുടെ ഈ പ്രസ്താവനയ്ക്ക് ആധാരം.

  മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത്; മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന്... ഈ ചിത്രം പറയും ബാക്കി

   “ന്യൂനപക്ഷ വിരുദ്ധത”

  “ന്യൂനപക്ഷ വിരുദ്ധത”

  ‘അവസാന ബസ്സിൽ' കയറിപ്പറ്റിയ പലരും തങ്ങളുടെ ഡ്രൈവർ ഓടിക്കുന്നത് സൂയിസൈഡ് പോയിന്റിലേക്കാണ് എന്നറിഞ്ഞിട്ടും മൗനത്തിലാണ്. വിളിച്ചു കയറ്റിയ പലരും നല്ല ‘മയക്കത്തിലുമാണ്. പിണറായി സർക്കാരിൻറെ ഭാഗത്ത് എന്തെങ്കിലും "ന്യൂനപക്ഷ വിരുദ്ധത" കണ്ടുപിടിക്കാനുള്ള "സ്വപ്നം" കണ്ടുകൊണ്ടുള്ള മയക്കം.

  സ്വപ്നയെ മാധ്യമപ്രവർത്തകന്‍ വിളിച്ചെന്ന് വാര്‍ത്ത; വിശദീകരണവുമായി ജനം ടിവി ചീഫ് അനില്‍ നമ്പ്യാര്‍

  മതവും വർഗീയതയും

  മതവും വർഗീയതയും

  എന്തെങ്കിലും കണ്ടാൽ ഞെട്ടിയുണർന്ന് വാതോരാതെ പ്രസ്താവനയും സമരങ്ങളും രാജി വെപ്പിക്കലും എല്ലാം നടക്കും. സത്യം!

  ഇവർക്കൊക്കെ എന്നും അധികാരത്തിലിരിക്കാൻ വേണ്ടി മാത്രമാണ് മതവും വർഗീയതയും തരാതരത്തിന് ഉപയോഗിക്കുന്നത് എന്ന് ജനത തിരിച്ചറിയുമ്പോഴാണ് നമ്മുടെ ജനാധിപത്യം വികസിക്കുന്നത്.

  രാമൻ എന്നാൽ സ്നേഹവും നീതിയും; രാമക്ഷേത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

  രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും;ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയെന്നും മോദി

  English summary
  Muhamed Muhsin MLA about Priyanka gandhi's comment on Ram temple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X