കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോ ഐഡിയ... എല്ലാം അവിടെ ചെന്നാലറിയാം... നമ്പര്‍ 3 താരം ഹനാന്‍ പുറപ്പെടും മുമ്പ് പറയുന്നു

Google Oneindia Malayalam News

മലപ്പുറം: കായിക ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ മുഹമ്മദ് ഹനാന്‍ ശനിയാഴ്ച പാട്യാലയിലേക്ക് പുറപ്പെടും. കെനിയയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള ക്യാമ്പിന് പുറപ്പെടുകയാണ് ഈ മിടുക്കന്‍. താനൂര്‍ ദേവധാര്‍ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ഹനാന്‍ ഹര്‍ഡില്‍സ് ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള വ്യക്തിയാണ്. ഈ പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഈ താനൂര്‍ സ്വദേശി.

മുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിമുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി

പാട്യാലയില്‍ 24 മുതല്‍ 10 ദിവസം നീളുന്ന ക്യാമ്പ് നടക്കുകയാണ്. നാളെ രാവിലെ 7.30ന് ഹനാന്‍ വീട്ടില്‍ നിന്ന് പുറപ്പെടും. 9 മണിക്കാണ് പാട്യാലയിലേക്കുള്ള വിമാനം. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്ന ഹനാന് പക്ഷേ, പാട്യാലയില്‍ എത്തിയ ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ എന്തെന്നോ അവിടെ തന്നെ കാത്തിരിക്കുന്നത് എന്തെന്നോ വ്യക്തതയില്ല. തന്റെ കായിക ക്ഷമതയില്‍ മാത്രം വിശ്വസിച്ചാണ് ഈ മിടുക്കന്‍ തനിച്ച് പുറപ്പെടുന്നത്. നോ ഐഡിയ, എല്ലാം അവിടെ ചെന്നാലറിയാം എന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോടുള്ള ഹനാന്റെ പ്രതികരണം.

m

കേരളത്തില്‍ നിന്ന് ഇക്കാര്യത്തില്‍ വഴി കാട്ടാന്‍ ഹനാന് മുന്‍ഗാമികളില്ല എന്നാണ് മറ്റൊരു കാര്യം. ജേഷ്ഠ സഹോദരനും കോച്ചുമായ മുഹമ്മദ് ഹര്‍ഷാദ് പക്ഷേ, ഹനാനൊപ്പം പാട്യാലയിലേക്ക് പുറപ്പെടില്ല. അദ്ദേഹം ഈ മാസം 28നാണ് പാട്യാലയിലെത്തുക. പാട്യാല യാത്രയ്ക്കുള്ള ചെലവ് സ്വന്തമായി എടുക്കുകയാണ് ഹനാന്‍. അവിടെ ചെന്ന ശേഷം ക്യാമ്പില്‍ പത്ത് ദിവസം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ ക്യാമ്പിലുണ്ടാകും.

കായിക മന്ത്രിയുടെ നാട്ടില്‍ ലോകോത്തര താരം!! ഇനിയും അവഗണിക്കരുത് ഹനാനെ... പുതിയ യാത്രയ്ക്ക്കായിക മന്ത്രിയുടെ നാട്ടില്‍ ലോകോത്തര താരം!! ഇനിയും അവഗണിക്കരുത് ഹനാനെ... പുതിയ യാത്രയ്ക്ക്

17നാണ് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ അണ്ടര്‍ 20 മീറ്റ് നടക്കുന്നത്. 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഹനാന്‍ മാറ്റുരയ്ക്കുക. കെനിയയില്‍ ഹനാനിലൂടെ വിജയം ഇന്ത്യയിലേക്ക് എത്തിയാല്‍ അത് മറ്റൊരു ചരിത്രമാകും. ഹനാന് പരീശലനത്തിന് ആവശ്യമായ കിറ്റ് കഴിഞ്ഞ ദിവസം കായിക മന്ത്രിയും താനൂര്‍ എംഎല്‍എയുമായ വി അബ്ദുറഹ്മാന്‍ മലപ്പുറത്ത് വച്ച് കൈമാറിയിരുന്നു. കായിക രംഗത്ത് ഏറെ തല്‍പ്പരനായ വ്യക്തി കൂടിയാണ് വി അബ്ദുറഹ്മാന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
Muhammad Hanan From Malappuram response before Patiala tour for Sports Camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X