ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിന്; സവര്‍ക്കര്‍ക്ക് നല്‍കേണ്ടത് 'ഭീരുരത്ന' അവാര്‍ഡെന്നും റിയാസ്
തിരുവനന്തപുരം: സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കണമെന്ന ശിവസേന നേതാവ് ഉദ്ദവ് താക്കറയുടെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലിൽ വച്ച് ഹരജി സമർപ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യൻ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത സവർക്കർക്ക് ഭാരതരത്ന നൽകുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരുമെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിനാണെന്നും സവർക്കർക്ക് നൽകേണ്ടത് "ഭീരുരത്ന " അവാര്‍ഡാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിന്,
സവർക്കർക്ക് നൽകേണ്ടത് "ഭീരുരത്ന "
സവർക്കർക്ക് ഭാരതരത്ന നൽകി രാഷ്ട്രം ആദരിക്കണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും ബാൽ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലിൽ വച്ച് ഹരജി സമർപ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യൻ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത സവർക്കർക്ക് ഭാരതരത്ന നൽകുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരും.

'വീർ' (ധീരൻ) എന്ന വാക്കിനെത്തന്നെ അന്വർത്ഥമാക്കുന്ന സമരജീവിതം നയിച്ച് , ഇരുപത്തിമൂന്നാംവയസ്സിൽ തൂക്കുമരത്തിലേക്ക് നടന്നു കയറുമ്പോഴും "ഇങ്ക്വിലാബ് സിന്ദാബാദ് " മുഴക്കിയ "ഷഹീദ് " (രക്തസാക്ഷി ) ഭഗത് സിങ്ങിനാണ് ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ യഥാർത്ഥ ധീരൻ. ഭാരതരത്ന നൽകി ആദരിക്കേണ്ടത് വീർ ഭഗത് സിംഗിനെയാണ്.
സവർക്കർക്ക് നൽകേണ്ടത് 'ഭീരുരത്ന' ബഹുമതിയാണ്. ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും വലിയ ഭീരുവിനുള്ള അവാർഡ്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications