കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയറ്റര്‍ പീഡനം: വേട്ടക്കാരനെ കുറിച്ച് ആകുലതപ്പെട്ട് പോസ്റ്റ്.. അയാളും ഗതികേടിലല്ലേയെന്ന്

  • By Desk
Google Oneindia Malayalam News

എടപ്പാള്‍ തീയറ്റര്‍ പീഡനത്തിന്‍ വേട്ടക്കാരനെ ന്യായീകരിച്ച് ബാലപീഡനത്തെ പിന്തുണച്ചതിന് പോലീസ് കേസെടുത്ത മുഹമ്മദ് ഫര്‍ഹാദിന്‍ററെ ഫേസ്ബുക്ക് പോസ്റ്റ്. തീയറ്റര്‍ പീഡനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റിന് താഴെയാണ് സംഭവത്തിലെ പ്രതിയായ മൊയ്തീന്‍ കുട്ടിയെ പിന്തുണച്ച് ഫര്‍ഹാദിന്‍റെ കമന്‍റെത്തിയത്. ബാലപീഡനത്തെ പിന്തുണച്ചതിന്‍റെ പേരില്‍ നേരത്തേ ഇയാള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് ഇയാള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.
താന്‍ ഓര്‍ക്കുന്നത് പിടിക്കപ്പെട്ട മൊയ്തീന്‍ കുട്ടിയെ കുറിച്ചും അയാളുടെ മനുഷ്യാവകാശത്തെ കുറിച്ചും ആണെന്നും പിടിക്കപ്പെടുന്നവനോട് സസമൂഹം പാലിക്കേണ്ട നിതിയെ കുറിച്ചാണെന്നും ഇയാള്‍ തന്‍റെ കമന്‍റില്‍ വ്യക്തമാക്കുന്നു.

അഞ്ചാം ക്ലാസുകാരിയോട്

അഞ്ചാം ക്ലാസുകാരിയോട്

നിത്യവും കാണുന്ന ഒരു അഞ്ചാം ക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്, പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്നേഹവും. ഞാന്‍ എല്ലാ ദിവസവും അവള്‍ക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നു... അവള്‍ക്കെന്നോടുള്ള പ്രേമവും അനുഭവിക്കുന്നു എന്നായിരുന്നു ഒരിക്കല്‍ മുഹമ്മദ് ഫര്‍ഹാദ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. പിന്നീട് നിരവധി പേര്‍ ഇയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി കൊടുക്കുകയും പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്‍റെ പോസ്റ്റ് പലരും തെറ്റിധരിച്ചതാണെന്ന് വ്യക്തമാക്കി ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ മാപ്പു പറഞ്ഞു. എന്നാല്‍ മാപ്പ് പറഞ്ഞത് വെറും അടവ് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് തീയറ്റര്‍ പീഡന വിഷയത്തില്‍ പ്രതിയെ പിന്തുണച്ച് ഇയാള്‍ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ

ഗതികേടല്ലേ

ഗതികേടല്ലേ

അയാളും ഗതികേടിലല്ലേ ഇർഷാദ് .. സെക്സ് ബോറടിച്ചു തുടങ്ങേണ്ട പ്രായത്തിൽ ഇത്രേം റിസ്‌ക്കെടുത്ത് സ്ത്രീ ശരീരത്തിൽ ഒന്നു തൊടാൻ വേണ്ടി മാത്രം തീയറ്ററിനുള്ളിലെ ഇരുട്ടിനെ ആശ്രയിക്കേണ്ട അവസ്ഥ.. ആ അവസ്ഥയിലേക്ക് എത്തിപ്പെട്ടതിനു സപ്പ്രഷൻറെ ഒരു ചരിത്രമുണ്ടാകുമല്ലോ ..അപ്പൊ ചോദിക്കും സപ്പർസ്ഡ് ആയ എല്ലാവരും എല്ലാവരും ഇങ്ങനാണോന്ന് .

സാഹചര്യം

സാഹചര്യം

ആണ് സെക്സുംആയി ബന്ധപ്പട്ട ഏതെങ്കിലും അപമാനത്തിലൂടെ കടന്നു പോകാത്ത ഒരു മനുഷ്യനെയും ഞാൻ കണ്ടിട്ടില്ല ..ഒന്നുകിൽ റേപ്പ് അല്ലെങ്കിൽ സെക്സ് ചെയ്യാൻ അനുവദിക്കാതിരിക്കൽ ഇണ ചേരാൻ ഒരു മുറിയന്വേഷിച്ചു ഇടപ്പള്ളി മുതൽ പാലാരിവട്ടം വഴി നോർത്ത് വരേ നടന്നിട്ടുണ്ട് ഞാൻ ..കോണ്ടം പോയി വാങ്ങാനുള്ള സാഹചര്യം പോലുമില്ല (നഗരങ്ങളിൽ ബേധമുണ്ട് ലേശം ) ചെറുപ്പത്തിൽ സ്വയംഭോഗം ചെയ്തത് കണ്ട പിതാവ് ലിംഖത്തിൽ മുളക് തേച്ച സുഹൃത്തെനിക്കുണ്ട് .

മൂഢധാരണ

മൂഢധാരണ

ഞാൻ റേപ്പിനെ ന്യായീകരിക്കുകയല്ല റേപിസ്റ്റ് നിര്മിക്കപ്പെട്ടതാണെന്നു പറയുകയാണ് .അതിവിടുത്തെ സംസ്കാരമാണ് .ആളുകളെ ശിക്ഷിച്ചു ഇരകൾക്ക് നീതി കൊടുക്കാം എന്ന മൂഢധാരണയിലാണ് എല്ലാരും. ഇതൊരു ചതുപ്പിൽ കെട്ടിപ്പടുത്ത വീടാണ്...വിള്ളലുകൾ ഉണ്ടാകുമ്പോൾ അറ്റകുറ്റ പണി ചെയ്യാം ..അറ്റകുറ്റ പണികളുടെ അന്തമില്ലാത്ത തുടർച്ച.

നീതി

നീതി

ഞാനേതായാലും അയാളുടെ മനുഷ്യാവകാശത്തിനെ കുറിച്ചാണ് ഓർക്കുന്നത്. പിടിക്കപ്പെടുന്നവനോട് സമൂഹം പാലിക്കേണ്ട നീതിയുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നു.. രാഷ്ട്രം ഉറപ്പു വരുത്തേണ്ട അവകാശങ്ങളുണ്ട്..മാധ്യമങ്ങൾ കാഴ്ച്ചക്കാരേ കൂട്ടാൻ പ്രതിയുടെ മുഖം വെച്ച് മണിക്കൂറുകൾ കോൾമയിർ കൊള്ളാതിരിക്കേണ്ടതുണ്ട് .. എന്റെ ആശങ്ക അയാളെ കുറിച്ചാണ് . നിലവിൽ അയാൾ പുറത്തും നമ്മൾ അകത്തുമാണ് .ചതുപ്പിനെ കുറിച്ചാരും ഒരക്ഷരം മിണ്ടില് മിണ്ടിയാൽ തീർന്നില്ലേ

English summary
muhammed farhads fb post supporting theatre rape case culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X