കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠി പോലെയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ എന്ന് വയനാട് എംപിക്ക് മനസിലായില്ലേ'

Google Oneindia Malayalam News

മലപ്പുറം:അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകുമെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മുഹ്സിന്‍റെ പ്രതികരണം.'മലയാളത്തിളക്കവും' 'ഹലോ ഇംഗ്ലീഷ്', 'ഉല്ലാസ ഗണിതം' തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും മുഹ്സിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 safa-157554

രാഹുൽ ഗാന്ധിയുടെ പ്രഭാഷണത്തിന് മനോഹരമായി പരിഭാഷ നൽകിയ സഫ എന്ന വിദ്യാർത്ഥിനിക്ക് അഭിനന്ദനങ്ങൾ!അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും!

'മലയാളത്തിളക്കവും' 'ഹലോ ഇംഗ്ലീഷ്', 'ഉല്ലാസ ഗണിതം' തുടങ്ങി നിരവധിയായ പദ്ധതികളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ജൈവവൈവിധ്യ പാർക്കുകളും 'പാഠം ഒന്ന് പാടത്തേക്ക്', തുടങ്ങിയ പരിപാടികളും സയൻസ് ലാബുകളും വൻതോതിലുള്ള പശ്ചാത്തല സൗകര്യത്തിന് കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുകയും ചെയ്തു,

കേരളത്തിലെ "പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" വ്യത്യസ്തവും ശ്രദ്ധേയവുമാണ്.(പൊതു വിദ്യാഭ്യാസ കാര്യത്തിൽ സർക്കാറിനെ വിമർശിക്കുന്നവർ ഇതര സംസ്ഥാനങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിലൂടെ ഒന്ന് കടന്നു പോയാൽ കാര്യം വ്യക്തമാകും)'

അച്ചടി ഭാഷയിലല്ലാതെ നല്ല നാടന്‍ ശൈലിയിലായിരുന്നു സഫയുടെ പരിഭാഷ. സഫയുടെ പരിഭാഷയെ അഭിനന്ദിച്ച് കൊണ്ട് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അടക്കം വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തന്‍റെ പ്രസംഗം ഇപ്പോള്‍ പരിഭാഷപ്പെടുത്തുന്ന കെസി വേണുഗോപാലിന് സഫ വെല്ലുവിളിയാകുമെന്നായിരുന്നു രാഹുല്‍ തമാശ രൂപേണ പ്രതികരിച്ചത്.

English summary
Muhammed muhsin MLA about safa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X