Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രിയെ വർഗീയ വാദിയാക്കാനുള്ള യുഡിഎഫിന്റെ പുതിയ തന്ത്രം കൊള്ളാം. പക്ഷേ...'

പാലക്കാട്; യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎ, ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുമ്പോൾ എങ്ങനെയാണ് വർഗീയതയാകുന്നതെന്നും രാഷ്ട്രീയ വിമർശനങ്ങളെ നേരിടാൻ മതത്തെ മുന്നിൽ നിർത്തിക്കളിക്കുന്ന രാഷ്ട്രീയമല്ലേ യഥാർത്ഥത്തിൽ അപകടകരമെന്നും എംഎൽഎ ചോദിച്ചു.ഒരുകാര്യത്തിലും യോജിപ്പും അഭിപ്രായ ഐക്യവുമില്ലാത്ത തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് നേതൃത്വത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. യുഡിഎഫിൽ ഇപ്പോഴും ശക്തമായി നിലകൊള്ളുന്ന ലീഗിലേക്ക് യുഡിഎഫ് ചുരുങ്ങുകയാണ് എന്നത് യാഥാർഥ്യമാണെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

 muhamamdmuhsin

മുഖ്യമന്ത്രിയെ വർഗീയ വാദിയാക്കാനുള്ള യുഡിഎഫിന്റെ പുതിയ തന്ത്രം കൊള്ളാം. പക്ഷേ...ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുമ്പോൾ എങ്ങനെയാണ് വർഗീയതയാകുന്നത് ?
രാഷ്ട്രീയ വിമർശനങ്ങളെ നേരിടാൻ മതത്തെ മുന്നിൽ നിർത്തിക്കളിക്കുന്ന രാഷ്ട്രീയമല്ലേ യഥാർത്ഥത്തിൽ അപകടകരം.

ഒരുകാര്യത്തിലും യോജിപ്പും അഭിപ്രായ ഐക്യവുമില്ലാത്ത തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് നേതൃത്വത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. യുഡിഎഫിൽ ഇപ്പോഴും ശക്തമായി നിലകൊള്ളുന്ന ലീഗിലേക്ക് യുഡിഎഫ് ചുരുങ്ങുകയാണ് എന്നത് യാഥാർഥ്യമാണ്. ഈ രാഷ്ട്രീയ വിമർശനത്തെ വർഗീയമായ നിറം നൽകാൻ ശ്രമിക്കുന്നത് പരാജയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാനത്തെ അടവാണ്. ഇത്തരം നിലവിളികളും വ്രണപ്പെടലുകളും രാഷ്ട്രീയത്തെ മതത്തിന്റെ ചിഹ്നങ്ങൾ നൽകി സംരക്ഷിക്കാൻ ശ്രമിക്കുന്ന എല്ലാവരുടെയും തന്ത്രമാണ്.

ലീഗിനെ വിമർശിച്ചാൽ സമുദായത്തെ വിമർശിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് വിമർശിക്കുന്നവരുടെ പ്രശ്നമല്ല. രാഷ്രീയപ്പാർട്ടിക്ക് മതത്തിന്റെ പേര് നൽകുന്നവരാണ് സത്യത്തിൽ സമുദായത്തിനെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ സമരം നടത്തിയതിന്റെ അമരക്കാരനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിൽ ഇരിക്കുന്നിടത്തോളം സിഎഎ നടപ്പിലാക്കില്ല എന്ന് മോദിയോട് ഉറക്കെപ്പറഞ്ഞ നട്ടെല്ലുള്ള മുഖ്യമന്ത്രി.

അരലക്ഷത്തോളം മനുഷ്യരെ സംഘടിപ്പിച്ച് എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പ്രവർത്തകനെ പുറത്താക്കിയ പാർട്ടിയാണ് ലീഗ്. ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്ത നേതാക്കൾക്ക് നിയമസഭാ ടിക്കറ്റ് നൽകുകയും ചെയ്യുന്ന അതേ പാർട്ടിയെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. എന്നിട്ടും വർഗീയമായി മുഖ്യമന്ത്രിയെ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് യുഡിഎഫ് നടത്തുന്ന പുതിയ ധ്രുവീകരണ തന്ത്രമാണെന്നത് വ്യക്തം.
മുഹമ്മദ് മുഹസിൻ എംഎൽഎ
#അഭിമാനമാണ്_ഇടതുപക്ഷം
#SupportPinarayiVijayan
Muhammed Muhassin

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+