കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് നിഷാം തങ്ങളെ കൊല്ലുമെന്ന് സഹോദരങ്ങൾ! ഗുണ്ടകൾക്ക് പണമൊഴുക്കുന്നു! അത്രയ്ക്ക് വിരോധമോ?

കൊലക്കേസ് പ്രതിയായ മുഹമ്മദ് നിഷാമിൽ നിന്ന് വധഭീഷണിയുണ്ടെന്നാണ് സഹോദരങ്ങളുടെ പരാതി.

  • By Desk
Google Oneindia Malayalam News

തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെതിരെ വീണ്ടും അന്വേഷണം. മുഹമ്മദ് നിഷാമിന്റെ സഹോദരങ്ങൾ നൽകിയ പരാതിയിലാണ് തൃശൂർ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കൊലക്കേസ് പ്രതിയായ മുഹമ്മദ് നിഷാമിൽ നിന്ന് വധഭീഷണിയുണ്ടെന്നാണ് സഹോദരങ്ങളുടെ പരാതി.

യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...യോഗിയുടെ റാലിയിൽ മുസ്ലീം സ്ത്രീയുടെ പർദ്ദ അഴിപ്പിച്ചു, അതും പരസ്യമായി! സുരക്ഷാ ഭീഷണിയെന്ന്...

സൈനബയുടെ മലപ്പുറത്തെ വീട്ടിൽ എൻഐഎ സംഘം! പോപ്പുലർ ഫ്രണ്ട് വനിതാ നേതാവിനെ ചോദ്യം ചെയ്തു...സൈനബയുടെ മലപ്പുറത്തെ വീട്ടിൽ എൻഐഎ സംഘം! പോപ്പുലർ ഫ്രണ്ട് വനിതാ നേതാവിനെ ചോദ്യം ചെയ്തു...

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണ് വിവാദ വ്യവസായി മുഹമ്മദ് നിഷാം അഴിക്കുള്ളിലായത്. പിന്നീട് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. നിഷാം അകത്തായതോടെ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ് ബിസിനസ് നോക്കിനടത്തുന്നത്. കൊലക്കേസിന് പുറമേ, കേരളത്തിനകത്തും പുറത്തുമായി നിഷാമിനെതിരെ ഒട്ടേറെ കേസുകളുണ്ട്.

സഹോദരങ്ങൾ...

സഹോദരങ്ങൾ...

ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാമിൽ നിന്ന് വധഭീഷണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ പരാതി. നിഷാമിന്റെ സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ്, ബിസിനസ് പാർട്ണർ ബഷീർ അലി എന്നിവർ ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ട് നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ജയിലിനുള്ളിൽ നിന്ന് നിഷാം ഗുണ്ടകൾക്ക് പണം നൽകുന്നുണ്ടെന്നും, അവരാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നുമാണ് ഇവരുടെ ആരോപണം.

 സ്വത്തിനും ഭീഷണി...

സ്വത്തിനും ഭീഷണി...

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിഷാം ഗുണ്ടകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. നിലവിൽ ജയിലിലുള്ള രണ്ട് ഗുണ്ടകളുടെ ബന്ധുക്കൾക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പണം നൽകിയിട്ടുണ്ടെന്നും സഹോദരങ്ങൾ ആരോപിക്കുന്നു. ഇവരിൽ നിന്നാണ് വധഭീഷണിയുള്ളതെന്നും, തങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാണെന്നും ഇവരുടെ പരാതിയിൽ പറയുന്നു. ബാങ്ക് രേഖകൾ സഹിതമാണ് നിഷാമിന്റെ സഹോദരങ്ങൾ പരാതി നൽകിയത്.

ക്രൈം ബ്രാഞ്ച്...

ക്രൈം ബ്രാഞ്ച്...

നിഷാമിനെ കണ്ണൂർ ജയിലിൽ നിന്ന് പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്നും സഹോദരങ്ങൾ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് നിഷാമിന്റെ സഹോദരങ്ങളും ബിസിനസ് പാർട്ണറും ഡിജിപിയെ കണ്ട് പരാതി നൽകിയത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് തൃശൂർ ക്രൈംബ്രാഞ്ച് നിഷാമിനെതിരെ അന്വേഷണം ആരംഭിച്ചത്.

തർക്കങ്ങൾ...

തർക്കങ്ങൾ...

കിങ്സ് ബീഡി, റിയൽ എസ്റ്റേറ്റ്, ജ്വല്ലറി, ഹോട്ടൽ തുടങ്ങി നിരവധി ബിസിനസ് സംരഭങ്ങളുടെ ഉടമസ്ഥനായിരുന്നു മുഹമ്മദ് നിഷാം. ചന്ദ്രബോസ് വധക്കേസിൽ അദ്ദേഹം ജയിലിൽ പോയതോടെ സഹോദരങ്ങളും മറ്റു പാർട്ണർമാരും ചേർന്നാണ് ബിസിനസ് കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. ഇതിനെച്ചൊല്ലി നിഷാമും സഹോദരങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

English summary
muhammed nisham's brothers filed complaint against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X