കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെ മാനസിക രോഗിയാക്കി കേസില്‍ നിന്ന് രക്ഷപ്പെടുത്തുന്നു? ഇത്തവണയും നിസാം അഴിയെണ്ണില്ല?

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി കൊലപ്പെടുത്തിയ വ്യവാസായി മുഹമ്മദ് നിസാം മയക്കു മരുന്നിന് അടിമയും മാനസിക രോഗിയുമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. കൊലപാതക കേസില്‍ കടുത്ത ശിക്ഷകള്‍ ഒഴിവാക്കാനാണ് നിസാമിനെ മാനസിക രോഗിയാക്കി ചിത്രീകരിയ്ക്കാന്‍ ഒരുങ്ങുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാക്ഷികളെ സ്വാധീനിയ്ക്കാനും കോടികള്‍ നല്‍കാനും ശ്രമം നടക്കുന്നതായി ആരോപണം ഉയരുന്നു. കൊലപാതകത്തെ ഒരു അപകടമരണം മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ് പ്രതി നടത്തുന്നതെന്നും ആരോപണമുണ്ട് . അതേ സമയം പണം നല്‍കി തങ്ങളെ പ്രലോഭിപ്പിയ്ക്കാന്‍ ശ്രമിയ്‌ക്കേണ്ടെന്നും പണം വാങ്ങില്ലെന്നും സംഭവത്തിലെ ദൃക്‌സാക്ഷികള്‍ പറയുന്നു.

Nizam

നിസാമിന്റെ ചില അടുത്ത ബന്ധുക്കളാണ് അയാള്‍ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട് . കൊലപാതക കേസില്‍ മാനസിക രോഗിയെന്ന ആനുകൂല്യം ലഭിച്ചാല്‍ കടുത്ത ശിക്ഷകളില്‍ നിന്ന് വളരെ എളുപ്പത്തില്‍ നിസാമിന് രക്ഷപ്പെടാം . മാനസികമായി നിസാം പൂര്‍ണ ആരോഗ്യവാനാണെന്ന് പൊലീസ് തെളിയിക്കാന്‍ സാധിച്ചാല്‍ രക്ഷപ്പെടാനുള്ള നിസാമിന്റെ ശ്രമങ്ങളെ തകര്‍ക്കാനാകും .

English summary
Muhammed Nizam's relatives try to picture him as a Mental Patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X