കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലേട്ടനുമായി കോംപ്രമൈസ് ചെയ്ത് പൃഥി തിരിച്ചുവന്നു, എന്തുകൊണ്ട് തിലകന് സാധ്യമായില്ല; ഷെയിന്‍ കുട്ടി

Google Oneindia Malayalam News

Recommended Video

cmsvideo
Mohammed Rafi about Shane Nigam | Oneindia malayalam

കൊച്ചി: മലയാള സിനിമയിലെ വിലക്ക് എന്നത് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് പോലുള്ള ഒരു തരം ഊര് വിലക്കാണെന്ന് സിനിമാ നിരൂപകനായ ഡോ.എന്‍വി മുഹമ്മദ് റാഫി. മലയാള സിനിമയില്‍ വലിക്ക് തുടങ്ങുന്നത് വിനയന്‍റെ സിനിമയില്‍ പൃഥിരാജും തിലകനും അഭിനയിച്ചതോടെയാണെന്നും അദ്ദേഹം പറയുന്നു.

ഷെയിന്‍ നിഗം വിഷയത്തില്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച കൗണ്‍ര്‍ പോയന്‍റ് ചര്‍ച്ചയിലായിരുന്നു മുഹമ്മദ് റാഫി തന്‍റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. 22 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അമ്മയിലെ ആളുകളുടെ ശേഷിക്കുറവാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്‍ വി മുഹമ്മദ് റാഫിയുടെ വാക്കുകള്‍ ഇങ്ങനെ..

വിനയന്‍റെ സിനിമയില്‍

വിനയന്‍റെ സിനിമയില്‍

മലയാള സിനിമയിലെ വിലക്ക് എന്നത് ഒരു തരം ഊര് വിലക്കാണ്. സിനിമ എന്നുള്ള ഊരില്‍ നിന്നുള്ള ചിലരെ പുറത്താക്കുകയാണ് വിലക്കിലൂടെ. ഉത്തേരേന്ത്യയിലൊക്കെ നിലനില്‍ക്കുന്ന ഊര് വിലക്ക് പോലെയുള്ള ഒരു നിലപാടാണ് ഇത്. മലയാള സിനിമയില്‍ ഇത് തുടങ്ങുന്നത് വിനയന്‍റെ സിനിമയില്‍ പൃഥിരാജും തിലകനും അഭിനയിച്ചതോടെയാണ്.

ലാലേട്ടനുമായി കോംപ്രമൈസ്

ലാലേട്ടനുമായി കോംപ്രമൈസ്

രണ്ട് നടന്‍മാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് പൃഥിരാജ് ലാലേട്ടനുമായി കോംപ്രമൈസ് ചെയ്ത് ഗംഭീരമായി സിനിമയിലേക്ക് തിരിച്ച് വന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തിലകന് ആ രൂപത്തില്‍ മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് സാധിച്ചില്ല.

തിലകന് സാധ്യമാവാതിരുന്നത്

തിലകന് സാധ്യമാവാതിരുന്നത്

എന്തുകൊണ്ട് പൃഥിരാജ് തിരിച്ചു വന്നത് പോലൊരു തിരിച്ചു വരവ് തിലകന് സാധ്യമായില്ല എന്നതിനെ കുറിച്ച് നമ്മള്‍ ആലോചിച്ചു കഴിഞ്ഞാല്‍ ഈ വിലക്കിനെ കുറിച്ച് നമുക്കൊരു ഉത്തരം കിട്ടും. ഉസ്താദ് ഹോട്ടല്‍ പോലുള്ള ചില സിനിമകളില്‍ പിന്നീട് അഭിനയിച്ചെങ്കിലും വിലക്കുമായാണ് തിലകന്‍ ഈ ലോകത്ത് നിന്നും കടന്നുപോയത്.

ഉണ്ടാക്കിവെച്ച ഒരു ബിംബം ഇല്ല

ഉണ്ടാക്കിവെച്ച ഒരു ബിംബം ഇല്ല

സിനിമ എന്നത് ഒരു ചരക്കാണ്. ആ ചരക്ക് വിറ്റഴിക്കുന്നതില്‍ പ്രധാന്യം സ്റ്റാര്‍ വാല്യൂ ആണ്. സ്റ്റാറ്‍ വാല്യൂ ഉണ്ടെങ്കില്‍ തിരിച്ചു വരാന്‍ സാധിക്കും. പൃഥിരാജ് അങ്ങനെയാണ് തിരിച്ചു വന്നത്. സ്റ്റാര്‍ എന്ന് പറഞ്ഞ് മലയാള സിനിമയില്‍ ഉണ്ടാക്കിവെച്ച ഒരു ബിംബം തിലകന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ ചെറിയ ഒരു കുട്ടി

വളരെ ചെറിയ ഒരു കുട്ടി

ചരക്ക് വിറ്റഴിക്കാന്‍ മൂല്യമുള്ള ഒരാളാണ് സിനിമയോട് അനീതി ചെയ്ത് തിരിച്ചു പോയതെങ്കില്‍ അവര്‍ തിരിച്ചു വരും.അവര്‍ അതിജീവിക്കും. ഷെയ്ന്‍ നിഗം വളരെ ചെറിയ ഒരു കുട്ടിയാണ്. തലമൊട്ടയടിക്കുന്നു, സൂഫിയായി അജ്മീറിലേക്ക് പോവുന്നു.. ഈ തരത്തിലുള്ള കുട്ടിക്കളിയാണ് ഇവന്‍ കളിച്ചു കൊണ്ടിരിക്കുന്നത്.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍

പഴയൊരു കാഴ്ച്ചപാടിലുള്ള താരങ്ങളല്ല ഇപ്പോള്‍ മലയാള സിനിമയെ നയിച്ചുകൊണ്ടിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പോലുള്ള ഒരു സിനിമ, അല്ലെങ്കില്‍ ഷെയിന്‍ നിഗം അഭിനയിച്ച് തിയേറ്ററില്‍ ഒടിയ സിനിമ, ഇവയിലൊന്നും സ്റ്റാറുകളേയല്ല ആളുകള്‍ കണ്ടിട്ടുള്ളതെന്നും മുഹമ്മദ് റാഫ് പറയുന്നു.

പാതി ഉന്മാദികളായിരിക്കും

പാതി ഉന്മാദികളായിരിക്കും

ഈ സംഘടനയ്ക്കൊരു മാടമ്പി സ്വഭാവം ഉണ്ട്. അതിന്‍റെ പുറത്താണല്ലോ ഈ വിലക്ക് എന്നത് രൂപപ്പെട്ട് വരുന്നത്. ഏതൊരു കലാകാരന്‍മാരായും പാതി ഉന്മാദികളായിരിക്കും. ഇവരുടെ ഈ ഉച്ചക്കിറുക്ക്, ഇന്മാദികളായ കലാകാരന്‍മാര്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചെന്നിരിക്കും. നിസ്സഹകരിച്ചെന്നിരിക്കും.

പരകായപ്രവേശനം

പരകായപ്രവേശനം

കാരണം ഒരു അപര ലോകത്ത് ഇരുന്നുകൊണ്ടാണല്ലോ കലാകാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ആ അവസരത്തില്‍ വിശ്രമമില്ലാതെ പരകായപ്രവേശനം നടത്തുന്ന അഭിനയത്തിന്‍റെ ഇടയ്ക്ക്, അവര്‍ക്ക് തോന്നുന്ന ഉന്മാദ അവസ്ഥകളില്‍ അവര്‍ ഇങ്ങനെ ചെയ്തെന്നിരിക്കും.

 പ്രധാന കാര്യം

പ്രധാന കാര്യം

ഇതൊരു ചെറിയ കാര്യമാണെങ്കിലും സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഇതൊരു പ്രധാന കാര്യമാണ്. കാരണം പണം മുടക്കി നിശ്ചിത കാലയളവില്‍ ചെയ്യുന്ന ഒരു പാക്ക് ആണ് സിനിമ. ഇതിലെ ​അംഗങ്ങളെല്ലാം മക്കളാണെന്നാണല്ലോ താരസംഘടനയായ അമ്മയുടെ സങ്കല്‍പം. അമ്മയില്‍ അംഗമായിരുന്ന അബിയുടെ മകനായ ഷെയിന്‍ നിഗത്തോട് അമ്മയ്ക്ക് ഒരു ഉത്തരാവാദിത്തം ഇല്ലേ.

പാപഭാരം ഇറക്കിവെക്കുന്നത്

പാപഭാരം ഇറക്കിവെക്കുന്നത്

തെറ്റ് ചെയ്തതിട്ടുണ്ടെങ്കില്‍ ആ ഒരു ചെറുപ്പക്കാരനെ തിരുത്തണം. ഒരു പ്രൊഫഷണില്‍ തെറ്റൊക്കെ സാധാരണമാണ്. ഈ പാപഭാരം മുഴുവന്‍ ന്യൂ ജെന്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ മുകളിലേക്ക് ഇറക്കി വെയ്ക്കാനാണ് അമ്മയും മറ്റ് സംഘടനയുമെല്ലാം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മെമ്പര്‍ഷിപ്പ് എടുക്കാന്‍ മടികാണിക്കുന്നു

മെമ്പര്‍ഷിപ്പ് എടുക്കാന്‍ മടികാണിക്കുന്നു

ന്യൂ ജന്‍ എന്ന് വിശേഷിപ്പിക്കുന്നവരില്‍ പലരും അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ മടികാണിക്കുന്നു. അമ്മയില്‍ ഷെയിന്‍ മെമ്പര്‍ഷിപ്പ് എടുത്തിരുന്നില്ല എന്ന കാര്യവും ഈ വിലക്കുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. ഈ പ്രശ്നം വന്നപ്പോഴാണ് ഷെയിന്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തത് എന്ന് തോന്നുന്നു

കേസ് കൊടുക്കണം

കേസ് കൊടുക്കണം

എന്നാല്‍ അദ്ദേഹത്തെ വിലക്കിയിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. ഷെയ്നിനെ നിര്‍മ്മാതാക്കള്‍ വിലക്കിയതായി പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ വിലിക്കിയിട്ടില്ല എന്ന് പറയുകയാണെങ്കില്‍ അവര്‍ മാധ്യമങ്ങല്‍ക്കെതിരെ കേസ് കൊടുക്കാന്‍ തയ്യാറകണം.

വമ്പന്‍ പ്രൊജക്ടുകളല്ല

വമ്പന്‍ പ്രൊജക്ടുകളല്ല

വമ്പന്‍ പ്രൊജക്ടുകളില്‍ ഒന്നുമല്ല ഷെയ്ന്‍ ഉള്‍പടേയുള്ള പുതുമുഖ താരങ്ങളൊന്നും അഭിനയിക്കുന്നത്. ഷെയിന്‍റെയൊക്കെ പല സിനിമകളും ചെറിയ പ്രൊജക്ടുകളാണ്. ആര്‍ട്ട് സിനിമയും കച്ചവട സിനിമയും തമ്മില്‍ കോംപ്രമൈസ് ചെയ്യുന്ന തരത്തിലുള്ള ഒരു മധ്യസിനിമയാണ് ഇതില്‍ പലതും.

 രണ്ട് ഭാഗ മാറ്റങ്ങള്‍

രണ്ട് ഭാഗ മാറ്റങ്ങള്‍

ഇത്തരം മധ്യസിനിമകളും ബ്രഹ്മാണ്ഡ സിനിമകളും എന്ന തരത്തിലുള്ള രണ്ട് ഭാഗ മാറ്റങ്ങള്‍. ന്യൂജന്‍ നടന്‍മാരായിരിക്കും പലപ്പോഴും അമ്മയില്‍ അംഗത്വം എടുക്കാതിരിക്കുന്നത് ഇതിനോടെല്ലാം വിയോജ് പ്രകടിപ്പിക്കുന്നതും. എന്നാല്‍ ഇതിനെല്ലാം മുകളില്‍ ഞങ്ങളുണ്ടെന്ന് കാണിക്കാനാണ് അമ്മയില്‍ ചിലരുടെ നീക്കം.

അമ്മയിലെ ആളുകളുടെ ശേഷിക്കുറവ്

അമ്മയിലെ ആളുകളുടെ ശേഷിക്കുറവ്

22 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അമ്മയിലെ ആളുകളെ ശേഷിക്കുറവല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. വിലക്ക് ഏര്‍പ്പെട്ടവര്‍ക്ക് അമ്മയുടെ അടുത്തേക്ക് പോവേണ്ടി വരുന്നത് മലയാള സിനിമയുടെ ഗതികേടാണ്. നടനെ ഭീഷണപ്പെടുത്തി തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരനാണ് അമ്മയുടെ നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സജി നന്ത്യാട്ട്

സജി നന്ത്യാട്ട്

അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത നിര്‍മാതാവ് സജി നന്ത്യാട്ട് ഷെയ്നിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഷെയിന്‍ നിഗം വിഷയത്തില്‍ അമ്മയിലെ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ നിര്‍മ്മാതാക്കളോ തയ്യാറല്ല. പ്രശ്ന പരിഹാരത്തിനായി മൂന്ന് ദിവസമാണ് ഷെയ്ന്‍ നിഗത്തിനായി താരസംഘടനയിലെ പലരും കാത്തിരുന്നത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും നടന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അവരെല്ലാം അവരുടെ വഴിക്ക് പോയതെന്നും സജി നന്ത്യാട്ട് പറഞ്ഞു.

വിലക്കി.. വിലക്കി

വിലക്കി.. വിലക്കി

നടനെ വിലക്കിയിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ വിലക്കി.. വിലക്കി എന്നു പറഞ്ഞ് ഞങ്ങളെ പലരും അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് അവിടെ നില്‍ക്കട്ടെ.. മൂന്ന് സിനിമ പെരുവഴിയില്‍ നില്‍ക്കുമ്പോള്‍ ഏകദേശം 10 കോടി രൂപയാണ് ഞങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് നഷ്ടമായത്.

അറിയിക്കാന്‍ രണ്ട് പേരെ

അറിയിക്കാന്‍ രണ്ട് പേരെ

നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയുമായി ഉണ്ടാക്കിയ അവസാനത്തെ ഒത്തുതീര്‍പ്പ് അനുസരിച്ച് ഷെയിന് നിഗം പെരുമാറിയില്ല. ഷെയിന്‍ നിഗത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അറിയിക്കാന്‍ രണ്ട് പേരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇവരെ ആരേയും അറിയിക്കാതെയാണ് നടന്‍ ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.

lal

 'പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയല്ല; ഷെയിന്‍ എത്തിക്കാതിരിക്കാന്‍ അമ്മയിലെ ചിലര്‍ നാടകം കളിച്ചു' 'പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയല്ല; ഷെയിന്‍ എത്തിക്കാതിരിക്കാന്‍ അമ്മയിലെ ചിലര്‍ നാടകം കളിച്ചു'

 കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഒരാളൊഴികെ 11 വിജയികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് യെഡിയൂരപ്പ കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഒരാളൊഴികെ 11 വിജയികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് യെഡിയൂരപ്പ

English summary
Muhammed Rafi N V on shane nigam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X