കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടതുപക്ഷം യുവജനങ്ങളുടെ ഹൃദയ പക്ഷം'; ഉമ്മൻചാണ്ടിക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്,വൈറൽ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം; ഇടതുപക്ഷ സർക്കാർ
യുവജനങ്ങളുടെ ഹൃദയപക്ഷ സർക്കാരെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ പിഎ മുഹമ്മദ് റിയാസ്. പിഎസ് സി നിയമനങ്ങളുടെ കണക്കിൽ യുഡിഎഫാണ് മുന്നിലെന്ന് കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിയാസിൻറെ വിശദീകരണം.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും മുൻ യുഡിഎഫ് സർക്കാരിൽ നിന്നുമെല്ലാം എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കികൊണ്ടാണ് റിയാസിന്റെ കുറിപ്പ്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

ഇടതുപക്ഷ സർക്കാർ
യുവജനങ്ങളുടെ ഹൃദയപക്ഷ സർക്കാർ"
ഇന്ത്യാ രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുമ്പോഴും, കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും മുൻ യു.ഡി.എഫ് സർക്കാരിൽ നിന്നുമെല്ലാം വ്യത്യസ്തമായ നയം പിന്തുടരുന്നതാണ് ഇതിന് കാരണം.ഈ വാദത്തിന് ബലം നൽകുന്ന
ചില കണക്കുകൾ ചുവടെ കൊടുക്കുന്നു :* 2016 ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2020 ഏപ്രിൽ 30 വരെ പബ്ലിക് സർവ്വീസ് കമ്മീഷൻ വഴി നിയമനം നൽകിയ ഉദ്യോഗാർഥികളുടെ എണ്ണം 1,33,132.* മുൻ യുഡിഎഫ് സർക്കാർ നാലുവർഷം പിന്നിട്ടപ്പോൾ നിയമനം നൽകിയത് 1,23,104 പേർക്ക്‌. ‌ (2015 ജൂൺ 4 ലെ കണക്ക്‌)* ശ്രീ ഉമ്മൻചാണ്ടി നയിച്ച യു.ഡി.എഫ് സർക്കാരിനേക്കാൾ പതിനായിരത്തിലേറെ നിയമനങ്ങൾ എൽഡിഫ് സർക്കാർ കൂടുതൽ നടത്തി.

ലോക്ക് ഡൗൺ കാലത്തും

ലോക്ക് ഡൗൺ കാലത്തും

എൽഡിഎഫ്‌ സർക്കാർ സൃഷ്‌‌ടിച്ച പുതിയ തസ്‌തികകളും നിരവധിയാണ്.യുഡിഎഫ് സർക്കാർ റിപ്പോർട്ട് ചെയ്യാതിരുന്ന ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തു. അവയിൽ ചിലതു മാത്രം താഴെ പറയുന്നു:1. ആരോഗ്യ- സാമൂഹ്യനീതി മേഖലയിൽ 5985 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി.2. നീതിന്യായ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ ഭാഗമായി 1990 നിയമനങ്ങൾ.3. പൊലീസ് ഡിപ്പാർട്ട്മെൻറിൽ 4933 പുതിയ തസ്തികകൾ.4. ഹയർസെക്കണ്ടറിയിൽ 3540 തസ്തികകൾ. കേരളത്തിൽ ലോക്ക്ഡൌൺ കാലത്തുപോലും10054 പേർക്ക്‌‌ പിഎസ്‌സി അഡ്വൈസ് മെമ്മോ‌ അയച്ചു‌.
ഈ കോവിഡ് കാലത്ത് തന്നെയാണ്
55 റാങ്ക്‌ലിസ്‌റ്റും പ്രസിദ്ധീകരിച്ചത്.

ഐടി മേഖലയിൽ

ഐടി മേഖലയിൽ

ഐ.ടി മേഖലയില്‍ 52.44 ലക്ഷം സ്ക്വയര്‍ ഫീറ്റ് തൊഴിലിടം സൃഷ്ടിക്കാന്‍ ഇതിനകം എൽഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, 35.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് തൊഴിലിടത്തിന്‍റെ പ്രവൃത്തി നടന്നുവരുന്നു. ഇതെല്ലാം IT മേഖലയിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.കരാര്‍/ ദിവസവേതന അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം യു.ഡി.എഫ് ഭരണകാലത്ത് ഇപ്പോള്‍ ഉള്ളതിന്‍റെ മൂന്നിരട്ടിയായിരുന്നു എന്ന വസ്തുത ഇതിനകം ഔദ്യോഗിക കണക്കുകളായി പുറത്തു വന്നു കഴിഞ്ഞു.
എന്നിട്ടും, എല്‍.ഡി.എഫ് ഭരണകാലത്ത് പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനങ്ങള്‍ നടത്തി എന്നു പ്രചരിപ്പിക്കുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം മനസ്സിലാക്കുവാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

പുനഃപരിശോധിക്കുവാൻ

പുനഃപരിശോധിക്കുവാൻ

ഇനി രാജ്യത്തിൻറെ സ്ഥിതിയൊന്ന് നോക്കാം.
കേന്ദ്രസർക്കാർ തസ്‌തികകളിൽ രാജ്യമൊട്ടുക്ക്‌ നിയമനം നടത്തേണ്ട ചുമതല യു.പി.എസ്‌.സിക്കാണ്‌. യു.പി.എസ്‌.സി എന്തൊക്കെ ചെയ്‌തു എന്നു കൂടി നമുകൊന്ന് പരിശോധിക്കാം.ഇന്ത്യപോലൊരു രാജ്യത്ത് യു.പി.എസ്‌.സി വഴി ഇക്കഴിഞ്ഞവർഷം നടന്നത്‌ വെറും 14000 നിയമനങ്ങൾ മാത്രമാണ്. ഇതിൽത്തന്നെ പരീക്ഷ നടത്തിയുള്ള നിയമനങ്ങൾ 6318 !ഇന്ത്യൻ റെയിൽവേയിലും പുതിയ തൊഴിൽ സ്വപ്നം കാണാനാകില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല തൊഴിൽ ദാതാവായ റെയിൽവേയിൽ നാല് ലക്ഷത്തോളം കരാർ തൊഴിലാളികൾ നിലവിൽ ജോലിയെടുക്കുന്നുണ്ട്.
ഇനി പുതിയ തസ്തികകൾ സൃഷ്ടിക്കില്ല എന്നു മാത്രമല്ല കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സൃഷ്ടിച്ച തസ്തികകൾ പുനഃപരിശോധിക്കുവാൻ വേണ്ടി പോവുകയാണ്.

കൂട്ടി വായിക്കേണ്ടതുണ്ട്

കൂട്ടി വായിക്കേണ്ടതുണ്ട്

രാജ്യം മുഴുവനും, സായുധസേനയുൾപ്പെടെ പല വകുപ്പുകളിലേയ്ക്ക് നിയമനം നടത്തുന്ന എസ്‌.എസ്‌.സിയുടെ (The Staff Selection Commission SSC) സ്ഥിതി ദയനീയമാണ്.
എസ്.എസ്‌.സിക്ക്‌ നടത്താനായത്‌ 16,160 നിയമനങ്ങൾ മാത്രമാണ്.1975ൽ രൂപം കൊണ്ട SSC യുടെ 45 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിയമനങ്ങളാണിത്.രാജ്യം ഇന്നുവരെ കാണാത്ത തൊഴിലില്ലായ്മ വളർച്ചാ നിരക്കിലൂടെയാണ് നാം കടന്നു പോകുന്നത് എന്നു കൂടി ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.എല്ലാ സർക്കാർ വകുപ്പുകളിലും
ബോർഡുകളിലും നിയമനം കാര്യക്ഷമമായി നടത്തുന്ന പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത് എന്നത് ഒരു യാഥാർഥ്യമാണ്.

വ്യത്യസ്തമാകുന്നത്

വ്യത്യസ്തമാകുന്നത്

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ
കഴിഞ്ഞ വർഷം പിഎസ്‌സി നടത്തിയത് കേവലം 30 പരീക്ഷകൾ മാത്രമാണ്.
രാജസ്ഥാനിൽ നിയമനം നൽകിയത് 8640 പേർക്ക് മാത്രമാണെന്ന് ഇവിടെ ചിലരെ ഓർമ്മപ്പെടുത്തുന്നു.
1950ൽ നിലവിൽ വന്ന ശേഷം രാജസ്ഥാനിൽ പിഎസ്‌സി നിയമിച്ചത്‌ വെറും 283240 പേരെ മാത്രമാണ്.നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നേരിട്ടുള്ള നിയമനത്തിലൂടെ കഴിഞ്ഞ വർഷം ജോലി ലഭിച്ചത് 17,648 പേർക്ക്‌ മാത്രമാണ്.ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, യുപി എന്നീ സംസ്ഥാനങ്ങളിലെ പിഎസ്‌സികളുടെ വെബ്സൈറ്റുകൾ പോലും പ്രവർത്തനരഹിതമാണ്.നമ്മുടെ രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അവസ്ഥ പരിതാപകരമാണ്.ഇവിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളം വിത്യസ്തമായി മുന്നോട്ട് പോകുന്നത്."ഇടതുപക്ഷ സർക്കാർ
യുവജനങ്ങളുടെ ഹൃദയപക്ഷ സർക്കാർ"

3 സോണുകള്‍, 540 കിടക്കകള്‍; സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്3 സോണുകള്‍, 540 കിടക്കകള്‍; സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക്

അവസരങ്ങളുടെ നാടായി ഇന്ത്യ വളരുകയാണ്; നിക്ഷേപത്തിന് യുഎസിനെ ക്ഷണിച്ച് മോദിഅവസരങ്ങളുടെ നാടായി ഇന്ത്യ വളരുകയാണ്; നിക്ഷേപത്തിന് യുഎസിനെ ക്ഷണിച്ച് മോദി

നിവിന്‍റെ ബിസ്മി സ്പെഷ്യൽ നിർമ്മിക്കുന്നത് ഫൈസൽ ഫരീദ് എന്ന് വ്യാജ പ്രചരണം, പ്രതികരിച്ച് നിർമ്മാതാവ്നിവിന്‍റെ ബിസ്മി സ്പെഷ്യൽ നിർമ്മിക്കുന്നത് ഫൈസൽ ഫരീദ് എന്ന് വ്യാജ പ്രചരണം, പ്രതികരിച്ച് നിർമ്മാതാവ്

English summary
muhammed riyas about LDF govt in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X