മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു
തിരുവനന്തപുരം; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും വിവാഹിതരാകുന്നു. ഈ മാസം 15 നാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും. നേരത്തേ സ്പെഷ്യൽ മാരേജ് ആക്ട് പ്രാകരം വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞിരുന്നു.
Recommended Video
15 ന് തിരുവനന്തപുരത്ത് വെച്ചാകും വിവാഹം എന്നാണ് വിവരം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന നേതാവാണ് മുഹമ്മദ് റിയാസ്. 2009 ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. ഐടി കമ്പനിയായ എക്സലോജിക് സെല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ
2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ൽ വിവാഹമോചനം നേടുകയായിരുന്നു. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications