വീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം ഇന്ന്; ചടങ്ങുകൾ വീണയുടെ വസതിയിൽ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്. വീണയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലാണ് ചടങ്ങ് നടക്കുക. രാവിലെ 11 മണിക്കാണ് ചടങ്ങ്. രണ്ടു പേരുടേയും അടുത്ത കുടുംബാംഗങ്ങൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ 50 പേരെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളതെന്നാണ് വിവരം.
ഐടി സംരംഭകയായ വീണ ബംഗ്ളൂരുവിൽ എക്‌സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. മുൻപ് ഒറാക്കിളിൽ കൺസൾട്ടന്റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ്. 2009 ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു.ഇരുവരും വിവാഹം ചെയ്യുന്നുവെന്ന വാർത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തു വന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ
2002 ലായിരുന്നു മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ൽ വിവാഹമോചനം നേടുകയായിരുന്നു. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications