കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാസിന് മകളെ വിവാഹം ചെയ്ത് നല്‍കുന്നത് പിണറായി വിജയന്‍റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാര്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വീണാ വിജയന്‍-മുഹമ്മദ് റിയാസ് വിവാഹത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജന്‍റെ ഉപകാരസ്മരണയെന്ന് ക്രൈം നന്ദകുമാര്‍. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വൻ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന എസ്എന്‍സി ലാവ്‌ലിൻ കേസ്, കമല ഇന്റർനാഷണൽ എക്സ്പോർടിങ് കമ്പനി അടക്കമുള്ളവയുമായി ബന്ധപ്പെട്ട രേഖകൾ അഗ്നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള ഉപകാരസ്മരണയാണ് ഈ വിവാഹമെന്ന് ക്രൈം നന്ദകുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

2005 ഫെബ്രുവരി 2നാണ് പിണറായി വിജയ് നു വേണ്ടി ഇപ്പോഴത്തെ ഡിവൈഎഫ്ഐഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസ്ൻറെ നേതൃത്വത്തിൽ ഒരുപറ്റം ഗുണ്ടകൾ ക്രൈമിന്റെ കോഴിക്കോട് ഓഫീസിൽ അതിക്രമിച്ചു കയറുകയും എസ്എന്‍സി ലാവ്‌ലിൻ , കമല ഇൻറർനാഷണൽ എക്സ്പോർട്ടിങ് കമ്പനി, കവിയൂർ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകർക്കുകയും രേഖകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തതെന്നും അദ്ദേഹം കുറിക്കുന്നു. നന്ദകുമാറിന്‍രെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വീണയും മുഹമ്മദ്‌ റിയാസും

വീണയും മുഹമ്മദ്‌ റിയാസും

വീണയും മുഹമ്മദ്‌ റിയാസും വിവാഹിതരാവുന്നു. .....

ക്രൈം ഓഫീസ് കത്തിച്ച മുഹമ്മദ് റിയാസിനെ പിൻഗാമി ആക്കി പിണറായി വിജയന്റെ ഉപകാരസ്മരണ. 2005 ഫെബ്രുവരി 2നാണ് പിണറായി വിജയ് നു വേണ്ടി ഇപ്പോഴത്തെ ഡിവൈഎഫ്ഐഐ അഖിലേന്ത്യാ പ്രസിഡണ്ടായ മുഹമ്മദ് റിയാസ്ൻറെ നേതൃത്വത്തിൽ ഒരുപറ്റം ഗുണ്ടകൾ ക്രൈമിന്റെ കോഴിക്കോട് ഓഫീസിൽ അതിക്രമിച്ചു കയറുകയും എസ്എന്‍സി ലാവ്‌ലിൻ , കമല ഇൻറർനാഷണൽ എക്സ്പോർട്ടിങ് കമ്പനി, കവിയൂർ കേസ് അടക്കം പല സുപ്രധാന രേഖകളും കടത്തിക്കൊണ്ട് പോവുകയും ഓഫീസ് അടിച്ചു തകർക്കുകയും രേഖകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.

ക്രൈമിൽ വന്ന വാർത്ത

ക്രൈമിൽ വന്ന വാർത്ത

പിണറായി വിജയനെ കുറിച്ചു ക്രൈമിൽ വന്ന വാർത്തയായിരുന്നു ഈ പ്രകോപത്തിനു കാരണം.. ഈ കേസിൽ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്യുകയും 25 ദിവസത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വൻ പ്രതിസന്ധിയായ് മാറിയേക്കുമായിരുന്ന എസ്എന്‍സി ലാവ്‌ലിൻ കേസ്, കമല ഇന്റർനാഷണൽ എക്സ്പോർടിങ് കമ്പനി അടക്കമുള്ളവയുമായി ബന്ധപ്പെട്ട രേഖകൾ അഗ്നിക്കിരയാക്കിയ മുഹമ്മദ് റിയാസിനോടുള്ള നന്ദി അദ്ദേഹം ആദ്യം പ്രകടിപ്പിച്ചത് കോഴിക്കോട് കോർപ്പറേഷനിലെ കോട്ടപ്പറമ്പ് വാർഡിൽ സ്ഥാനാർഥിത്വം നൽകിയാണ്.

ആദ്യ ഇലെക്ഷനിൽ

ആദ്യ ഇലെക്ഷനിൽ

കൂടെ നിൽക്കുന്നവരെ കൈവിടാത്ത പിണറായി സഖാവിന്റെ മഹാ മനസ്കതയും നേതാവിൻറെ നന്മയും ആയിരുന്നു അവിടെ വെളിവായത്. എന്നാൽ ക്രൈം ഓഫീസ് ആക്രമണത്തിൽ പ്രതിഷേധമുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ തന്നെ മുഹമ്മദ്‌ റിയാസിനെ ഇലക്ഷനിൽ കൈവിട്ടു. ആദ്യ ഇലെക്ഷനിൽ സിപിഎമ്മിൻറെ ശക്തി കേന്ദ്രത്തിൽ തോൽവിയേറ്റുവാങ്ങിയപ്പോഴും പിണറായി വിജയൻ, മുഹമ്മദ്‌ റിയാസിനെ കൈവിട്ടില്ല.

1650ഓളം വോട്ടുകൾ

1650ഓളം വോട്ടുകൾ

തുടർന്ന് 2009 ഇൽ വന്ന ലോകസഭാ ഇലക്ഷനിൽ കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ വീണ്ടും പിണറായി വിജയൻ മുഹമ്മദ്‌ റിയാസിനെ മറ്റു പ്രമുഖ നേതാക്കന്മാരെ മറികടന്ന് മത്സരിപ്പിച്ചെങ്കിലും അതെ പേരോട് കൂടിയ ക്രൈം ലേഖകനായ മുഹമ്മദ്‌ റിയാസിനെ സ്വതന്ത്ര സ്ഥാനാർഥിയായ് ഞാൻ മത്സരിപ്പിച്ച്‌ ഓഫീസ് ആക്രമണത്തിലെ മുഖ്യപ്രതിയായ മുഹമ്മദ്‌ റിയാസിന്റെ 1650ഓളം വോട്ടുകൾ നേടിയെടുത്ത് ക്രൈം അദ്ദേഹത്തോട് മധുരമായ് പകരംവീട്ടി.

സിപിഎം പ്രവർത്തകർ വഴി

സിപിഎം പ്രവർത്തകർ വഴി

മുഹമ്മദ് റിയാസ്ൻറെ ഗുണ്ടാ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച ക്രൈം ൻറെ 40000 കോപ്പികളാണ് സിപിഎം പ്രവർത്തകർ വഴി വീടുകളിൽ എത്തിച്ചത്. അതുവഴി ചുരുങ്ങിയത് ഇരുപതിനായിരം പാർട്ടി വോട്ടുകൾ എങ്കിലും റിയാസിന് നഷ്ടപ്പെട്ടിട്ട് ഉണ്ടാകും , ,,..ആ ഇലക്ഷനിൽ മുഹമ്മദ് റിയാസ് തോറ്റത് എണ്ണൂറോളം വോട്ടിനാണ്.....!!! ആർക്കും പരിചയമില്ലാത്ത രാഘവനാണ് കോഴിക്കോട് നിന്ന് ജയിച്ചത് .... തുടർച്ചയായ ഈ രണ്ടു തോൽവികളിൽ നിന്നും മുഹമ്മദ് റിയാസ് പാഠം പഠിച്ചിരിക്കുമെന്ന ധാരണയിൽ ഓഫീസ് കത്തിച്ച കേസ് തുടരുന്നതിൽ നിന്നും ഞാൻ പിൻവാങ്ങി.

എസ്എഫ്ഐ ഏരിയ സെക്രട്ടറി

എസ്എഫ്ഐ ഏരിയ സെക്രട്ടറി

കാരണം ഗുണ്ടാ പ്രവർത്തനം നടത്തിയാൽ ജനങ്ങൾ തന്നെ തോൽപ്പിക്കും എന്ന ബോധം മുഹമ്മദ്‌ റിയാസിന് കൈവന്നിരുന്നു . ഈ കാരണത്താൽ തന്നെ ഈ കേസുകൾ മുന്നോട്ടു കൊണ്ട് പോകാൻ താല്പര്യമില്ല എന്ന് ഞാൻ ബഹുമാനപ്പെട്ട കോടതിയെ അറിയിച്ചു മൊഴിനൽകി . 2000ൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റിയാസിന്റെ പിതാവ് അബ്ദുൽ ഖാദർ കോഴിക്കോട് പോലീസ് കമ്മീഷണർ ആയിരുന്നു. ആ കാലഘട്ടത്തിൽ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയ . പി ശശി. ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ കേസ് അട്ടിമറിച്ചത് പി ശശി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാർത്ത ക്രൈം പ്രസിദ്ധീകരിച്ചതിൻറെ പ്രതികാരം തീർക്കാനായി പി ശശിയുടെ നിർദ്ദേശപ്രകാരം മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികളുമായി വന്ന് ഓഫീസ് ആക്രമിച്ചതിന് നേതൃത്വം നൽകിയത് മുഹമ്മദ്‌ റിയാസ് ആയിരുന്നു.

കുടുങ്ങുമെന്ന ഒരു ഘട്ടം

കുടുങ്ങുമെന്ന ഒരു ഘട്ടം

എന്നാൽ അന്ന് പോലീസ് യാതൊരു നടപടികളും കൈക്കൊണ്ടില്ല. പിന്നീട് ലോകായുക്ത ഉത്തരവിട്ടതോടെ ഈ കേസിൽ മുഹമ്മദ് റിയാസും പിതാവ് പോലീസ് കമ്മീഷണർ അബ്ദുൽ ഖാദറും കുടുങ്ങുമെന്ന ഒരു ഘട്ടം വന്നു .ഈ കേസുമായി മുന്നോട്ട് പോകരുത് എന്ന അഭ്യർത്ഥനയുമായി മുഹമ്മദ്‌ റിയാസ് എന്റെ അടുത്തെത്തി. എന്റെ ഓഫീസ് സ്റ്റാഫ് ആയി മരണപ്പെട്ട ഗണേശൻറെ സഹായ കമ്മറ്റിയിൽ വെച്ച് അദ്ദേഹവുമായി ഞാൻ കണ്ടുമുട്ടി. സഹജീവികളോട് സ്നേഹവും സഹായിക്കാനുള്ള മനസ്സും കാരുണ്യവും പാർട്ടിയുടെ അഗാധമായ വിധേയത്വവും ഉള്ള യുവാവാണ് അദ്ദേഹം എന്ന് എനിക്ക് മനസ്സിലായി

പിന്മാറിയത്

പിന്മാറിയത്

എനിക്ക് അദ്ദേഹത്തോട് പ്രത്യേക മമതയും സ്നേഹവും തോന്നി ..അദ്ദേഹം വലിയൊരു നേതാവായി വളരാൻ സാധ്യത ഉണ്ടെന്നും അതിന് ഈ കേസ് തടസ്സമാകരുത് എന്നും തീരുമാനിച്ചു . മുഹമ്മദ് റിയാസ് സൗമ്യമായ് എന്നോട് കാര്യങ്ങൾ അവതരിപ്പിക്കുകയും പാർട്ടിക്കുവേണ്ടി മാത്രമാണ് താൻ ക്രൈം ഓഫീസ് ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചതെന്നു വ്യക്തമാക്കുകയും ചെയ്തു . ഇതോടെ മുഹമ്മദ്‌ റിയാസ് എന്ന ചെറുപ്പക്കാരന്റെ ഭാവിയെകരുതി ആ കേസുമായി മുന്നോട്ട് പോകുന്നതിൽ നിന്നും ഞാൻ പിന്മാറി.

ഉപകാരസ്മരണ

ഉപകാരസ്മരണ

എന്നാൽ ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മുസ്ലിം യുവാവായ മുഹമ്മദ്‌ റിയാസിന് തന്റെ സ്വന്തം മകളെത്തന്നെ വിവാഹം ചെയ്തു പിൻഗാമിയാകാൻ തീരുമാനിച്ചത് വഴി തനിക്കുവേണ്ടി ജയിലിൽ കിടന്നതിൻറെ ഉപകാരസ്മരണ പുതുക്കുക മാത്രമല്ല ഒരു മതേതര വാദിയാണെന്നു തെളിയിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത് . മുഹമ്മദ് റിയാസും വീണയും പുനർവിവാഹിതരാണ് എന്നതിലുപരി വീണ ലിവിങ് ടുഗെതെർ ജീവിതവും നയിച്ചിട്ടുള്ള ആളാണ്. നിയമപരമായും അല്ലാതെയും വിവാഹങ്ങൾ കഴിച്ച് തഴക്കം വന്നിട്ടും ജീവിതം പഠിക്കാത്ത മകളുടെ ഈ ബന്ധമെങ്കിലും ശാശ്വതമാവട്ടെ.

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

അന്ന് ക്രൈമിന്റെ ഓഫീസിൽ ചാരമായ് മാറിയ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നുവെന്നതിനു പിണറായി വിജയൻ അവയെ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിനും ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? തന്റെ ജീവിതത്തിലെ നിർണായകഘട്ടത്തിൽ സഹായിയായ മുഹമ്മദ്‌ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് പിണറായി സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ....? അഭിനന്ദനങ്ങൾ മുഹമ്മദ്‌ റിയാസ്....: ?

ബിജെപിയുടെ വേല ഇവിടെ നടക്കില്ല; 2 സീറ്റില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് സച്ചിന്‍ പൈലറ്റ്ബിജെപിയുടെ വേല ഇവിടെ നടക്കില്ല; 2 സീറ്റില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് സച്ചിന്‍ പൈലറ്റ്

 തൃശൂരില്‍ 9 പേര്‍ക്ക് കൊറോണ; മരിച്ച വ്യക്തിക്കും രോഗം, ചികില്‍സാ സൗകര്യം വിപുലീകരിച്ചു തൃശൂരില്‍ 9 പേര്‍ക്ക് കൊറോണ; മരിച്ച വ്യക്തിക്കും രോഗം, ചികില്‍സാ സൗകര്യം വിപുലീകരിച്ചു

English summary
Muhammed Riyas-Veena marriage: crime nanda kumar Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X