കള്ളക്കേസ് കൊണ്ടോ, കാരാഗ്രഹം കാണിച്ചോ ഭയപ്പെടുത്തേണ്ടതില്ല. ഭയപ്പെടില്ല; മുഹമ്മദ് ഷിയാസ്
കൊച്ചി; സമരങ്ങളും പ്രക്ഷോഭങ്ങളും പ്രതിസന്ധികളും താണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വത്തെയും അവർക്ക് പിന്നിൽ അണി നിരക്കുന്ന പ്രവർത്തകരെയും കള്ളക്കേസ് കൊണ്ടോ, കാരാഗ്രഹം കാണിച്ചോ ഭയപ്പെടുത്തേണ്ടതില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. ജനങ്ങൾക്കിടയിൽ നിന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് പാർട്ടി ഏതെങ്കിലും ഒരു വ്യക്തിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വൺ മാൻ ഷോയ്ക്ക് മുന്നിൽ പിന്നോട്ട് പോകില്ല. ഓടി നടന്ന് സമനില തെറ്റിയത് പോലെ പെരുമാറുന്നതിനു ഇടയിൽ വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയതിനെ കുറിച്ച് നുണയാണ് നടൻ പറയുന്നത്. തന്റെ പ്രിവിലേജും വിശാലമായ ബന്ധങ്ങളും ഉപയോഗിച്ച് മാധ്യമങ്ങളെ അടക്കം കൂട്ട് പിടിച്ചു സമരത്തിനെതിരെയും സംഘടനക്ക് എതിരെയും തെറ്റായ പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെതിരെ രംഗത്ത് വരിക തന്നെ ചെയ്യുമെന്നും ഷിയാസ് പറഞ്ഞു. ഷിയാസിന്റെ വാക്കുകളിലേക്ക്

നടനല്ല പ്രശ്നം നാടിന്റെ ദുരിതമാണ് പ്രശ്നം
മൗനമല്ല മാർഗം സമരമാണ് മാർഗം.രാജ്യത്തെ സാധാരണക്കാരനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിൽ നടത്തിയ സമരത്തിനിടയിൽ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചു സമരത്തിന്റെ ലക്ഷ്യത്തെ തകർക്കാൻ ശ്രമിച്ച നടന്റെ അജണ്ടക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല.
സിനിമ സ്റ്റൈലിൽ നടത്തിയ പ്രകടനം നമ്മളെല്ലാരും കണ്ടതാണ്. ഓടി നടന്ന് സമനില തെറ്റിയത് പോലെ പെരുമാറുന്നതിനു ഇടയിൽ വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയതിനെ കുറിച്ച് നുണയാണ് നടൻ പറയുന്നത്. തന്റെ പ്രിവിലേജും വിശാലമായ ബന്ധങ്ങളും ഉപയോഗിച്ച് മാധ്യമങ്ങളെ അടക്കം കൂട്ട് പിടിച്ചു സമരത്തിനെതിരെയും സംഘടനക്ക് എതിരെയും തെറ്റായ പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെതിരെ രംഗത്ത് വരിക തന്നെ ചെയ്യും.
പെട്രോൾ വില വർധനവിനെതിരെ എറണാകുളം ജില്ല കമ്മിറ്റിയുടെ തുടർ സമരങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്. ജനങ്ങൾക്കിടയിൽ നിന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് പാർട്ടി ഏതെങ്കിലും ഒരു വ്യക്തിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വൺ മാൻ ഷോയ്ക്ക് മുന്നിൽ പിന്നോട്ട് പോകില്ല. രാഷ്ട്രീയമില്ല എന്ന് പറഞ്ഞു ഡയലോഗ് അടിക്കുന്ന ഇത്തരക്കാരുടെ സോഷ്യൽ മീഡിയ പേജുകളിൽ അവർ കുറിച്ച " ലാൽ സലാം " പറയുന്നുണ്ട് ഇന്നലത്തെ നാടകത്തിന്റെ കാരണം.
പോലീസിന്റെ ശുഷ്‌കാന്തിയെ കുറിച്ച് പറയാതിരിക്കാൻ ആകില്ല. തട്ടിപ്പ് വീരൻ മോൻസന്റെ കാവൽക്കാരായി നിൽക്കാൻ മടിയില്ലാത്ത പൊലീസ് സാധാരണക്കാരന്റെ നീതി തട്ടിയകറ്റുന്ന എത്രയോ ഉദാഹരണങ്ങൾ മുൻപിലുണ്ട്.
പണവും പ്രശസ്തിയുമുള്ളവന്റെ പ്രിവിലേജിന് മുന്നിൽ കുമ്പിട്ടു നിൽക്കുന്ന പൊലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുകയും ആവേശത്തിൽ പ്രവർത്തിക്കുന്നതും കാണാതെ പോകരുത്.
ഇത്തരം ഏകപക്ഷീയമായ നടപടികളോട് ഒന്നേ പറയാനുള്ളു.എറണാകുളത്തെ കോൺഗ്രസ് പ്രസ്ഥാനവും നേതാക്കളും വിദ്യാർത്ഥി യുവജന കാലഘട്ടം മുതൽ സമരം ചെയ്ത് വളർന്നവരാണ്. തെരുവിൽ ഇറങ്ങി ഭരണകൂട നെറികേടിനെതിരെ പ്രതിഷേധിച്ചു കരുത്തു നേടിയവരാണ്. കഴിഞ്ഞ കാലങ്ങളിൽ കടന്ന് വന്ന വഴിയിൽ ഭരണകൂട വേട്ടയാടലുകൾക്ക് നേരെ രാഷ്ട്രീയ പ്രതിരോധം തീർത്തവരാണ്. സമരങ്ങളും പ്രക്ഷോഭങ്ങളും പ്രതിസന്ധികളും താണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വത്തെയും അവർക്ക് പിന്നിൽ അണി നിരക്കുന്ന പ്രവർത്തകരെയും കള്ളക്കേസ് കൊണ്ടോ, കാരാഗ്രഹം കാണിച്ചോ ഭയപ്പെടുത്തേണ്ടതില്ല. ഭയപ്പെടില്ല.
പ്രവർത്തകരെയും നേതാക്കളെയും ഈ രീതിയിൽ നേരിടാൻ ആണ് തീരുമാനമെങ്കിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രവർത്തകരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും അറിയിക്കുന്നു.












Click it and Unblock the Notifications