Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹറം അവധി തിങ്കളാഴ്ച?: സർക്കാർ പ്രഖ്യാപിക്കണം: സ്കൂള്‍ വിദ്യാർത്ഥികളും പ്രതീക്ഷയില്‍

ഇസ്ലാമിക വിശ്വാസ പ്രകാരം വലിയ പ്രത്യേകതയുള്ള ദിവസമാണ് മുഹറം പത്ത്. സ്വേഛാധിപതിയായിരുന്ന ഫറോവയുടെ പീഡനങ്ങളില്‍ നിന്ന് മൂസാന നബിയിലും അനുയായികളും രക്ഷപ്പെട്ട ദിവസം എന്നതാണ് മുഹറം പത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനോടുള്ള നന്ദി സൂചകമായി ലോക മുസ്ലിംകള്‍ അല്ലാഹുവിനായി ഈ ദിനത്തില്‍ വ്രതമനുഷ്ഠിച്ച് ആചരിക്കുന്നു.

ഇസ്ലാമിക കലണ്ടർ പ്രകാരം ആദ്യത്തെ മാസം കൂടിയാണ് മുഹറം. നാല് പുണ്യമാസങ്ങളിൽ രണ്ടാമത്തെ മാസവുമായും മുഹറത്തെ കണക്കാക്കുന്നു. മുഹറം പത്തിനോടൊപ്പം തന്നെ 9 ന് വലിയ വിശ്വാസപരമായി വലിയ പ്രധാന്യമാണുള്ളത്. സുന്നി, ഷിയാ വിശ്വാസികള്‍ക്ക് ഇടയില്‍ മുഹറം പത്തിലെ ആചാരവുമായി ബന്ധപ്പെട്ട വലിയ വ്യത്യാസങ്ങളും നിലനില്‍ക്കുന്നു.

muharam-holiday-

കേരളത്തില്‍ മുഹറം അവധി

കേരളത്തിലെ സർക്കാർ നിശ്ചയപ്രകാരം മുഹറം പത്ത് പൊതു അവധിയാണ്. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇസ്ലാമിക കലണ്ടർ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാകുന്നതിലാണ് ഈ വർഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്.

സർക്കാർ അവധി ഞായാറാഴ്ചയായതിനാല്‍ തന്നെ തിങ്കളാഴ്ച അവധി ആയിരിക്കുമോയെന്ന സംശയം ഇതിനോടകം തന്നെ സ്വാഭാവികമായും ഉയർന്ന് വന്നിട്ടുണ്ട്. മുഹറം 10 തിങ്കാളാഴ്ച ആയതിനാല്‍ ആ ദിവസം അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിട്ടുമുണ്ട്.

'ചന്ദ്ര മാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിസ്‌ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്.' ടിവി ഇബ്രാഹീം എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു.

മുഹറം അവധി മാറ്റി നിശ്ചിയിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസും രംഗത്ത് വന്നിട്ടുണ്ട്. സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം ഒന്നായി കണക്കാക്കിയിട്ടുള്ളത് 2025 ജൂൺ 27 ആണ്.എന്നാൽ വിശ്വാസികൾ ചന്ദ്രപിറവിയുടെ അടിസ്ഥാനത്തിലാണ് മാസം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മാസം നിശ്ചയിച്ചപ്പോൾ ജൂൺ 28 നാണ് ഒന്ന് വന്നിട്ടുള്ളത്. വിശ്വാസികൾ പ്രാധാന്യം കൽപ്പിക്കുന്ന മുഹറം 10 വരുന്നത് 2025 ജൂലൈ 7 തിങ്കളാഴ്ചയാണ്. ആയതിനാൽ പ്രസ്തുത ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുവെ ഇത്തരം വിഷയങ്ങളില്‍ മുന്‍ കാലത്തും ഉദാരമായ സമീപനമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളത് എന്നതിനാല്‍ തന്നെ ഈ വിഷയത്തിലും അങ്ങനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനയെങ്കില്‍ തിങ്കളാഴ്ച പൊതു അവധിയായി പ്രഖ്യാപിക്കും. അല്ലെങ്കില്‍ തിങ്കള്‍ പ്രവർത്തി ദിനമായിരിക്കും.

തിങ്കളാഴ്ച അവധി

മുഹറം 9, 10 പ്രമാണിച്ച് നാളെയും മറ്റന്നാളും ജൂലൈ 6, 7 ഞായർ, തിങ്കൾ ദിവസങ്ങളിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾക്കും ഓഫീസുകൾക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ അറിയിച്ചു.

ലക്ഷദ്വീപ് ഭരണകൂടം ഔദ്യോഗികമായി മുഹറം അവധി ഒരു ദിവസം മാറ്റിയതായി അറിയിച്ചു. ഇതിനാൽ തന്നെ കവരത്തി ഉൾപ്പെടെ ലക്ഷദ്വീപ് ദ്വീപുകളിലെ അഡ്മിനിസ്ട്രഷന്റെ കീഴിൽ ഉള്ള ഗവണ്മെന്റ് ഓഫീസുകളും സ്ഥാപനങ്ങളും ബാങ്കുകളും കോടതികളും 2025 ജൂലൈ 7-ന് മുഹറം അവധി ആചരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+