മുഹറം പൊതുഅവധി വ്യാഴാഴ്ച അല്ല; മാറ്റാന്‍ കാരണം ഇതാണ്, എന്താണ് മുഹറിന്റെ പ്രാധാന്യം
തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി പുനഃക്രമീകരിച്ചു. നേരത്തെ വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ഇത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. മാസപ്പിറവി ദൃശ്യമായതില്‍ വന്ന മാറ്റമാണ് ഇതിന് കാരണം. അവധി പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കും. ജൂണ്‍ 26 വെള്ളിയാഴ്ച പൊതു അവധിയാകും എന്ന് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഇസ്ലാമിക കലണ്ടറിലെ ആദ്യമാസമാണ് മുഹറം. ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ദിനമാണ് മുഹറം പത്ത്. ഈ ദിവസം വിശ്വാസികള്‍ വ്രതമെടുക്കാറുണ്ട്. പ്രത്യേക പ്രാര്‍ഥനകളും സംഘടിപ്പിക്കും. മുഹറം ഒമ്പത്, പത്ത് ദിവസങ്ങളില്‍ വ്രതമെടുക്കുന്നത് വളരെ പുണ്യമാണ് എന്നാണ് പ്രവാചക വചനം. മുസ്ലിങ്ങളിലെ ഷിയാ വിശ്വാസികള്‍ ഈ ദിനത്തിന് പ്രത്യേക പ്രാധാന്യം നല്‍കി ആഘോഷം സംഘടിപ്പിക്കാറുണ്ട്.














Click it and Unblock the Notifications