കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർവതിയോട് മിനിമം ആദരവ് പോലും സംവിധായകന്‍ കാണിച്ചില്ല; വിമര്‍ശനവുമായി മുഹ്സിന്‍ പെരാരി

Google Oneindia Malayalam News

എറണാകുളം: താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ ഇസ്ലമോഫോബിയ ഉണ്ടായിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നുള്ള നടി പാര്‍വതിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ചിത്രത്തിന്‍റെ സംവിധായകന്‍ മഹേഷ് നാരായണന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

പാര്‍വതി ഉള്‍പ്പടേയുള്ള പലര്‍ക്കും ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്നും, ടേക്ക് ഓഫ് എപ്പോഴാണ് അവരുടെ സിനിമയായത് എന്നായിരുന്നു ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് നാരായാണന്‍ ചോദിച്ചത്. ഈ വിമര്‍ശനത്തിന് പിന്നാലെ മഹേഷ് നാരായണനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധിപേര്‍ രംഗത്ത് പേര്‍ രംഗത്ത് വന്നിട്ട്. അത്തരത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്ത് വന്നവരില്‍ ഒരാള്‍ സംവിധായകനായ മുഹ്സിന്‍ പരാരിയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ആദരവ് കാണിച്ചില്ല

ആദരവ് കാണിച്ചില്ല

താൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയയെ സംബന്ധിച്ച് വിമർശനാത്മകമായി വിലയിരുത്താൻ ആർജവം കാണിച്ച പാർവതി തിരുവോത്തിനോട് ഒരു സഹപ്രവർത്തകയോട് കാണിക്കേണ്ട മിനിമം ആദരവ് പോലും കാണിക്കാതെയാണ് മഹേഷ് നാരായണൻ ക്യൂ വില്‍ സംസാരിക്കുന്നതെന്നാണ് മുഹ്സിന്‍ പെരാരി ഫേസ്ബക്കില്‍ കുറിച്ചത്.

അയാൾ അജ്ഞനാണ്

അയാൾ അജ്ഞനാണ്

അദ്ദേഹം ഇസ്ലാമോഫോബിയയെ കുറിച്ച് മാത്രമല്ല അജ്ഞനായിരിക്കുന്നത്. മറിച്ച്, സ്ത്രീവിരുദ്ധതയെയും ബേസിക് പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചും അയാൾ അജ്ഞനാണ്. ad hominem എന്നാൽ എന്താണ് എന്ന് പഠിക്കാൻ മഹേഷ് നാരായണനോട് ഈ സമയത്ത് അഭ്യർഥിക്കുന്നുവെന്നും മുഹസിന്‍ പെരാരി ഫേസ്ബുക്കില്‍ കുറിച്ചു.

വിമര്‍ശനം

വിമര്‍ശനം

അതേസമയം, വലിയ തോതിലുള്ള വിമര്‍ശനമായിരുന്നു അഭിമുഖത്തില്‍ മഹേഷ് നരായണന്‍ നടത്തിയത്. ടേക്ക് ഓഫില്‍ ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ ഇറാനില്‍ സിനിമ തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. ടേക്ക് ഓഫിനെതിരെ സൗദിയിൽ നിന്നും ഒരു ഫത്‍വ ലഭിച്ചിരുന്നു. തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യമായി സൗദിയെ അവതരിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു അതെന്നും മഹേഷ് നാരയണന്‍ അഭിപ്രായപ്പെട്ടു.

പരിഹസിച്ചിട്ടില്ല

പരിഹസിച്ചിട്ടില്ല

ഒരു മതത്തേയും സമുദായത്തെയും ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ താന്‍ പരിഹസിച്ചിട്ടില്ല. ഇസ്‌ലാമോഫോബിയ എന്നതിനെ ഡിഫൈന്‍ ചെയ്യുന്ന ചില ഘടകങ്ങള്‍ ഉണ്ടെ്. ഒരു കാര്യം പറയുമ്പോള്‍ കൃത്യമായി പറയണം. എന്താണ് ഘടകം എന്നത് കൃത്യമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണല്‍ കഥയാണ്. അതില്‍ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞത്.

സംവിധായകന്‍റെ സ്വാതന്ത്രം

സംവിധായകന്‍റെ സ്വാതന്ത്രം

ടോക്ക് ഓഫ് എന്ന സിനിമയിലെ നായിക സമീറ ഭര്‍ത്താവുമായാണ് ഇറാഖില്‍ പോവുന്നത്. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. അങ്ങനെയൊരു നഴ്സ് യഥാര്‍ത്ഥത്തില്‍ നടന്ന കഥയില്‍ ഇല്ല. അങ്ങനെയൊരു കഥയില്‍ ഏത് രീതിയില്‍ കഥ മുന്‍പോട്ട് കൊണ്ടുപോകണമെന്ന് ഒരു സംവിധായകന്‍റെ സ്വാതന്ത്രമാണ്.

 പാര്‍വതി പറയുന്നത് കേട്ടു

പാര്‍വതി പറയുന്നത് കേട്ടു

എന്റെ സിനിമകളില്‍ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാര്‍വതി പറയുന്നത് കേട്ടു. ഞാന്‍ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാര്‍വതിയുടെ സിനിമയായതെന്നാണ്. സിനിമ സംവിധായകന്റേത്. ഒരു തിരക്കഥ എഴുതി താല്‍പര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞിട്ടാണ് അത് അഭിനനേതാക്കള്‍ക്ക് കൊടുക്കുന്നത്. പുതിയ ചിത്രമായ മാലിക്കിലും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറയുന്നു.

നിര്‍ബന്ധിച്ച് സിനിമ ചെയ്യാറില്ല

നിര്‍ബന്ധിച്ച് സിനിമ ചെയ്യാറില്ല

ആരേയും നിര്‍ബന്ധിച്ച് സിനിമ ചെയ്യാറില്ല. താല്‍പര്യമില്ലെങ്കില്‍ ചെയ്യണ്ട. ഇത് എപ്പോഴാണ് അവരുടെ സിനിമ ആകുന്നതെന്ന് എനിക്ക് അറിയില്ല. സിനിമ റിലിസായതിന് ശേഷം അഭിനയിച്ചവര്‍ക്കും ആര്‍ക്കും പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ തനിക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നെന്നും മഹേഷ് നാരായണ്‍ പറഞ്ഞു.

കസബ വിവാദം

കസബ വിവാദം

കസബ വിവാദത്തെ കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. മമ്മൂക്കയെ പറയുമ്പോള്‍ പോലും, ഞാന്‍ സ്ത്രീവിരുദ്ധത എതിര്‍ക്കുന്ന ആളാണ്. ആ വിഷയത്തില്‍ അവര്‍ പറഞ്ഞതിന്‍റെ കൂടെ നില്‍ക്കുന്ന ആളാണ്. പക്ഷെ അതില്‍ മമ്മൂക്കയെ അല്ല പറയേണ്ടത്. അതിന്‍റെ എഴുത്തുകാരനേയും സംവിധായകനേയുമാണ്. മമ്മൂട്ടി ഒരു അഭിനേതാവാണ്. എഴുത്തുകാരനാണ് ഇതേ കുറിച്ച് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തില്‍

അഭിമുഖത്തില്‍

ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്ന് നടി പാര്‍വതി തിരുവോത്ത് നേരത്തെ അഭിപ്രായപ്പെട്ടത്. ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല, പക്ഷെ കേരളത്തിലും ഉണ്ട്. അത് വളരെ കൂടുതലുമാണെന്നും പാര്‍വതി അന്ന് പറഞ്ഞിരുന്നു.

ഇസ്ലാമോഫോബിയ ശക്തം

ഇസ്ലാമോഫോബിയ ശക്തം

പുറമേയ്ക്ക് സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും കേരളത്തിലും ഇസ്ലാമോഫോബിയ ശക്തമാണ്. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെ പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മാത്രം. മൂടുപടം അണിഞ്ഞാണ് കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളിലൊക്കെ അവ പ്രത്യക്ഷപ്പെടുന്നതെന്നും പാര്‍വതി അഭിപ്രായപ്പെട്ടു.

ഇത് കോണ്‍ഗ്രസിന്‍റെ പ്രതികാരം..; മധ്യപ്രദേശില്‍ 3 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്ഇത് കോണ്‍ഗ്രസിന്‍റെ പ്രതികാരം..; മധ്യപ്രദേശില്‍ 3 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

 കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക് കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്

English summary
Muhsin Parari says about Mahesh Narayan comment on Parvathy Thiruvothu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X