ജോലിയുള്ള പെണ്ണുങ്ങൾക്കെല്ലാം അവിഹിതം.. അടിവസ്ത്രം എല്ലായിടത്തും കിടക്കും! വേറെ ലെവൽ ദുരന്തം
Recommended Video

കോഴിക്കോട്: ഫറൂഖ് കോളേജിലെ അധ്യാപകന് സ്ത്രീകളെ അപമാനിച്ച് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. കൗണ്‍സിലിംഗ് എന്ന പേരിട്ടായിരുന്നു അധ്യാപകന്റെ വിവാദമായ വത്തക്ക പ്രസംഗം. മതപ്രസംഗങ്ങള്‍ എന്ന പേരില്‍ പലപ്പോഴും മതപണ്ഡിതര്‍ നടത്താറുള്ളത് കടുത്ത സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ പ്രസംഗങ്ങളാണ്.
ഇസ്ലാമിക പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി നേരത്തെ തന്നെ വര്‍ഗീയതയും സ്ത്രീ വിരുദ്ധതയും കുത്തി നിറച്ച പ്രസംഗങ്ങളുടെ പേരിൽ കുപ്രസിദ്ധനാണ്. ഇയാളുടെ പഴയൊരു പ്രസംഗം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി പൊങ്കാല ഇട്ടുകൊണ്ടിരിക്കുകയാണ്.

പിന്തിരിപ്പന് നിലപാടുകള്‍
ആധുനിക പ്രശ്നങ്ങള്‍ക്ക് ഇസ്ലാമാണ് പരിഹാരം എന്ന വിഷയത്തിലെ പ്രഭാഷണ പരമ്പരയിലാണ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മുജാഹിദ് ബാലുശ്ശേരി നടത്തിയിരിക്കുന്നത്. ഇന്നത്തെ സ്ത്രീകള്‍ പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്ക്കുന്ന പെണ്ണാണ് എന്നിങ്ങനെ പോകുന്നു മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം. പതിവ് പോലെ സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും ജോലി ചെയ്യരുതെന്നുമടക്കമുള്ള പിന്തിരിപ്പന് നിലപാടുകള്‍ കുത്തിനിറച്ചതാണ് പ്രസംഗം.

പെണ്ണ് വെറും പെണ്ണാണ്
സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം ഇങ്ങനെയാണ്: തുണിയഴിച്ച് നടക്കുന്നതിനെയല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് സ്വാതന്ത്ര്യമല്ല, മറിച്ച് വൃത്തികേടാണ്. സ്ത്രീകള്‍ തെങ്ങിന്റെ മുകളില്‍ കയറുന്നതല്ല സ്വാതന്ത്ര്യം. ആദ്യം പെണ്ണെന്താണ് എന്ന് പഠിക്കണം. പെണ്ണ് ആണല്ല, പെരുവിരല്‍ മുതല്‍ ശിരസ് വരെ പെണ്ണ് പെണ്ണാണ്.

ജോലിയുള്ള പെണ്ണിന് വൃത്തിയുണ്ടാവില്ല
ഇസ്സാമിന്റെ നേര്‍ക്ക് കുതിര കയറുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടോ, പെണ്ണ് പെണ്ണാണ്. അവള് സ്ത്രൈണ സ്വഭാവം ഉള്ളവളാണ്. കുടുംബിനിയാണ്. മാന്യമായി കുടുംബത്തെ നയിക്കേണ്ടവളാണ് അവള്. പെണ്ണ് ജോലിക്ക് പോകുന്നിടത്താണ് ഏറ്റവും കൂടുതല്‍ കുടുംബ ശൈഥില്യമുണ്ടാകുന്നത്. പെണ്ണ് ജോലിക്ക് പോകുന്ന ഇടത്ത് ഒരു വൃത്തിയും ഉണ്ടാകില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും.

പെണ്ണിന് മേലുള്ള അധികാരം പുരുഷന്
അവരുടെ ജീവിതത്തിലും ആ ഡിസോര്‍ഡര്‍ കാണാം. ടെക്നോപാര്‍ക്കും ഐടി പാര്‍ക്കും നോക്കിയാല്‍ മതി. എനിക്ക് ശമ്പളമുണ്ട്, എന്നാല്‍ അവന് ശമ്പളമില്ല എന്നൊക്കെ പറഞ്ഞാണ് കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്തുന്നത്. അക്കാര്യം എത്ര സുന്ദരമായാണ് ഇസ്ലാം പറഞ്ഞിരിക്കുന്നത്. പുരുഷനാണ് സ്ത്രീയുടെ മേലുള്ള കൈകാര്യ കര്‍തൃത്വം. പെണ്ണ് പുരുഷനെ പോലെ അല്ല.

ജോലിക്കാരികൾക്ക് അവിഹിതം
സ്ത്രീ പുരുഷ സമത്വം വേണമെന്ന് പറയുന്നവര്‍ മനുഷ്യത്വത്തിന് എതിരാണ്. അവര്‍ രാജ്യദ്രോഹികളാണ്. പൊതുവെ പെണ്ണ് അഹങ്കാരിയാണ്. അവളുടെ മുഖമുദ്ര തന്നെ അഹങ്കാരമാണ്. ശമ്പളം കിട്ടിയാല്‍ അവള്‍ക്ക് വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീകളും പുരുഷന്മാരും ഉള്ള വീടുകളിലെല്ലാം അവിഹിതമാണ്. ജോലിക്ക് പോകുന്ന പെണ്ണുങ്ങളില്‍ ഭൂരിപക്ഷത്തിനും അന്യപുരുഷനുമായി അവിഹിതം ഉണ്ടാകും

കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്ക്കുന്ന പെണ്ണ്
ജോലി കഴിഞ്ഞ് കയറി ചെല്ലുമ്പോള്‍ മലയാള വേഷം ധരിച്ച് നില്ക്കുന്ന പെണ്ണിനെ എന്ത് ഭംഗിയാണ്. പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. പെണ്ണിന് അങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇപ്പോഴത്തെ പെണ്ണ് പൂമുഖവാതില്ക്കല് കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്ക്കുന്ന പെണ്ണാണ്.. എന്നാണ് മുജാഹിദ് ബാലുശ്ശേരിയുടെ വൈറലായ വിവാദ പ്രസംഗം.

പ്രാസംഗികന് പൊങ്കാല
ഇത് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയതോടെ പ്രാസംഗികന് പൊങ്കാലയാണ്. ഇത്രയും സ്ത്രീവിരുദ്ധനായ ഇയാള്‍ക്ക് ആവശ്യം ചികിത്സയാണ് എന്നാണ് മുസ്ലീം സമുദായത്തിലേത് അടക്കമുള്ളവരുടെ അഭിപ്രായം. നേരത്തെയും ഇത്തരം വിവാദ പ്രസംഗങ്ങള്‍ മുജാഹിദ് നടത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കുന്നത് ദൈവനിഷേധമാണെന്നും അവര്‍ നരകത്തില്‍ എത്തിച്ചേരും എന്നുമുള്ള ഇയാളുടെ പ്രസംഗം നേരത്തെ വിവാദമായിരുന്നു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications