മുജാഹിദ് സമ്മേളനം: ''ജലയാത്ര'' സംഘടിപ്പിച്ചു
കുറ്റ്യാടി: മതം - സഹഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് ഡിസംബര്‍ 28 മുതല്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ മുന്നോടിയായി കുറ്റ്യാടിപ്പുഴയില്‍ ജലയാത്ര സംഘടിപ്പിച്ചു.
ഡിസംബര്‍ 31 വരെയാണ് സമ്മേളനം. ഐഎസ്എം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. അടുക്കത്ത് മുക്കില്‍ക്കടവില്‍നിന്ന് ആരംഭിച്ച യാത്ര ഇല്ലത്ത്, കുറ്റ്യാടി, ചെറിയകുമ്പളം, പാറക്കടവ്, ഊരത്ത്, കുഴിമ്പില്‍, ചോയിമഠം എന്നീ കടവുകളില്‍ പര്യടനം നടത്തി.

മുക്കില്‍ക്കടവില്‍ കെഎന്‍എം മണ്ഡലം കണ്‍വീനര്‍ വി. സൂപ്പി ഉദ്ഘാടനം നിര്‍വഹിച്ചു. എം.എം അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ശമീം അരീക്കര, അന്‍വര്‍ പൈക്കളങ്ങാടി എന്നിവര്‍ സംസാരിച്ചു. സമാപന സംഗമത്തില്‍ മുനീര്‍ കെ, മുബാറക് കെ, അബ്ദുല്‍ കരീം മേമണ്ണില്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications