Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ പൊളിക്കാൻ ഇടത് വിരുദ്ധരുടെ ശ്രമം; പിണറായിക്ക് എല്ലാം അറിയാം, ആരാണ് ആ ഇടത് വിരുദ്ധർ?

വേങ്ങര: അമ്മ എന്ന താരസംഘടനെ പൊളിക്കാൻ ഇടത് വിരുദ്ധർ ശ്രമിക്കുന്നുണ്ടെന്ന് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് പറഞ്ഞു.

വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിനിടെയാണ് മുകേഷ് പ്രതികരിച്ചത്. എന്നാല്‍ അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ വിരുദ്ധര്‍ ആരെല്ലാമെന്ന ചോദ്യത്തിന് മുകേഷ് മറുപടി പറയാൻ തയ്യാറായില്ല. മാതൃഭൂമിയോടാണ് മുകേഷ് പ്രതികരിച്ചത്. ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Mukesh

സര്‍ക്കാര്‍ അമ്മയോടൊപ്പമാണെന്ന ധ്വനിയാണ് മുകേഷ് തന്റെ വാക്കുകളിലൂടെ മുന്നോട്ട് വെക്കുന്നത്. ദിലീപുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വേങ്ങരയിൽ‌ മുകേഷിന്റെ പ്രതികരണം. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ കലാ സാംസ്‌കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇവിടങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ ഒരു ഭാഗത്തു നിന്നും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+