'സിപിഐ നേതാവിന് കാണാൻ എത്തിയത് 25 ലക്ഷം രൂപയും കൊണ്ട്'; പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
'സിപിഐ നേതാവിന് കാണാൻ എത്തിയത് 25 ലക്ഷം രൂപയും കൊണ്ട്'; പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
ആലപ്പുഴ: മുകേഷ് അംബാനി സി പി ഐ നേതാവ് എ ബി ബർദന് പണം സംഭവാന നൽകാൻ വന്നതായി പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ. ഒന്നാം യു പി എ സർക്കാരിന്റെ കാലത്താണ് സംഭവം നടന്നതെന്നാണ് പന്ന്യൻ വെളിപ്പെടുത്തത്.
പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: -
25 കോടി രൂപ സംഭാവനയും കൊണ്ട് മുകേഷ് അംബാനി സി പി ഐ നേതാവ് എ ബി ബർദനെ കാണാൻ വന്നിരുന്നു. ഒന്നാം യു പി എ സർക്കാരിന്റെ കാലത്താണ്. എന്നാൽ , ബർദൻ ഒരു രൂപ പോലും വാങ്ങിയില്ല. പകരം, അംബാനിയെ മടക്കി അയച്ചിരുന്നു. ഇതിന് താൻ സാക്ഷി ആണെന്ന് പന്ന്യൻ വെളിപ്പെടുത്തി.

2005 - ൽ പാർലമെന്റിൽ എത്തിയ ആളാണ് ഞാൻ. 2006 - ൽ പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ആയി. അന്ന് കേന്ദ്രത്തിൽ ഇടതു പിന്തുണയോടെ യു പി എ ഭരണം ഉണ്ടായി . എന്നാൽ, അംബാനി 25 കോടി രൂപയും കൊണ്ട് നേരിട്ട് വന്നു. ജനറൽ സെക്രട്ടറി എ.ബി ബർദനെ കാണാൻ. സി പി ഐ യുമായുള്ള ബന്ധം മെച്ചപ്പെടുത്താനായാണ് അന്ന് അബാനി വന്നത് എന്നാണ് പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ. ഈ കൂടിക്കാഴ്ചയുടെ അനുഭവം പ്രമുഖ മാധ്യമം ആയ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പന്ന്യൻ ഇങ്ങനെ വിവരിച്ചത്.
അതേ സമയം, ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാൻ ബർദനെ പോലുള്ള സി പി ഐ നേതാക്കൾക്കെ കഴിയൂ എന്നും പന്ന്യൻ പറയുന്നു. രാജ്യത്തെ തല മുതിർന്ന കമ്യുണിസ്റ്റ് നേതാവ് ആയിരുന്ന എ ബി ബർദന്റെ വിയോഗത്തിന് ആറു വർഷം തികയുമ്പോഴാണ് പന്ന്യൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications