ഇഷയ്ക്കും ആകാശിനും വിവാഹം.. മക്കളുടെ വിവാഹക്കത്തുകളുമായി മുകേഷ് അംബാനി ഗുരുവായൂരപ്പന് മുന്നിലെത്തി..
ഗുരുവായൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇളയ മകന്‍ ആനന്ദ് അംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ്. പ്രസാദ് എന്നിവരോടൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. സോപാനത്ത് നെയ്യ്, കാണിക്ക, കദളിക്കുല എന്നിവ സമര്‍പ്പിച്ചായിരുന്നു ദര്‍ശനം.
മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി പ്രസാദം നല്‍കി. മക്കളായ ഇഷ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹക്ഷണക്കത്തുകളും ഗുരുവായൂരപ്പന് മുന്നില്‍ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന് ക്ഷണക്കത്ത് കൈമാറി. മുംബൈയില്‍നിന്ന് തിരുപ്പതി ക്ഷേത്രത്തിലെത്തി ദര്‍ശനം കഴിഞ്ഞതിനു ശേഷമാണ് ഗുരുവായൂരിലെത്തിയത്. രാമേശ്വരം ക്ഷേത്രത്തില്‍ നടയടയ്ക്കും മുമ്പായി എത്തേണ്ടതുണ്ടെന്നതിനാല്‍ ദര്‍ശന ശേഷം ഉടനെ മടങ്ങുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ വികസനവുമായി ബന്ധപ്പെട്ട് വേണ്ടത്ര സഹായത്തിനായി മുംബൈയില്‍ ചര്‍ച്ച നടത്താന്‍ ദേവസ്വം അധികൃതരെ ക്ഷണിച്ചിട്ടുണ്ട്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, പി. ഗോപിനാഥന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ.കെ. രാമചന്ദ്രന്‍, എം. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കുണ്ണിരാജ്, മാനേജര്‍ എസ്. ശശിധരന്‍ എന്നിവര്‍ സ്വീകരിച്ചു.












Click it and Unblock the Notifications