റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍, ഒപ്പം മകനും
നറുനെയ്യും കദളിക്കുലയും സമര്‍പ്പിച്ചാണ് മുകേഷ് അംബാനിയും മകന്‍ ആനന്ദും ഗുരുവായൂരപ്പനെ തൊഴുതത്.
ഗുരുവായൂര്‍: റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും മകനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി. നറുനെയ്യും കദളിക്കുലയും സമര്‍പ്പിച്ചാണ് മുകേഷ് അംബാനിയും മകന്‍ ആനന്ദും ഗുരുവായൂരപ്പനെ തൊഴുതത്.

മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി ഇരുവര്‍ക്കും പ്രസാദം നല്‍കി. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ മുകേഷ് അംബാനിയെ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു.
ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ ദേവസ്വം അംഗങ്ങള്‍ റിലയന്‍സ് ഇന്റസ്ട്രീസ് ചെയർമാന് സമര്‍പ്പിച്ചു.












Click it and Unblock the Notifications