നിയമസഭാ സമ്മേളനത്തിനിടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുകേഷ് , അന്‍സലന്‍, കെ ദാസന്, ബിജിമോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെ ദാസനും അന്‍സലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. നാല് എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ഈ മാസം 22 വരെയാണ് നിയമ സഭാ സമ്മേളനം നടക്കുക.
അതേ സമയം ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന് തദ്ദേശ തിരഞ്ഞെടുപ്പിനിടെ പ്രസീഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സംഭവത്തില്‍ എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയത്.
കെ കുഞ്ഞിരാമന് ആരയും വ്യക്തിപരമായി ആക്ഷേപിക്കാറില്ല എന്നാണ് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സര് എന്നാണ് പ്രസീഡിങ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശമാണുള്ളത്. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ