'മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചു, വിട്ടയച്ചത് 1 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ'; വിശദാംശം
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ നടനും എം എൽ എയുമായ മുകേഷിനെ ചോദ്യം ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണം തട്ടലാണെന്നും മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചെന്നും അഭിഭാഷകൻ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് വിട്ടയച്ചത് എന്നും അഭിഭാഷകൻ പറഞ്ഞതായാണ് റിപ്പോർട്ട്. ലഭിച്ച തെളിവുകളും മൊഴികളും മുകേഷിന്റെ മൊഴിയും ഒത്തുനോക്കി.
കേസിൽ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചത് കൊണ്ടുതന്നെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. ഇന്ന് രാവിലെ തീരദേശ പോലീസിന്റെ ആസ്ഥാന ഓഫീസിൽ എ ഐ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മുകേഷിനെ ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

അഭിഭാകന്റെ ഒപ്പം ആണ് മുകേഷ് എത്തിയത്. സിനിമയിൽ അവസരവും സിനിമ സംഘടനയില്ഡ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യൽ. മരട് പോലീസാണ് ചോദ്യം ചെയ്തത്. കേസിൽ മുകേഷിന് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർ നടപടിയുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 28 നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റുപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ പീഡനക്കുറ്റം സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കാന്ഡ ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേ സമയം, യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. എന്നാൽ സിദ്ദിഖ് എവിടെയാണെന്ന് വ്യക്തതയില്ല. ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും സിദ്ദിഖില്ല. കുട്ടമശേരിയിലെ വീട് പൂട്ടിയ നിലയിലാണ്.












Click it and Unblock the Notifications