മുകേഷ് സംശയത്തിന്റെ നിഴലിൽ? വിട്ടുുനിൽക്കുന്നത്!!ആവശ്യമെങ്കിൽ മുകേഷിനെ ചോദ്യം ചെയ്യുമെന്ന്!!
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആവശ്യമെങ്കിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാർ പോലീസിന് നൽകിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ.
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആവശ്യമെങ്കിൽ നടനും എംഎൽഎയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാർ പോലീസിനു നൽകിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദിലീപിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചെങ്കിൽ കേസുമായി ബന്ധമുള്ള മറ്റുള്ളവരെയും പോലീസിനു പിടികൂടാനും പ്രതി ചേർക്കാനും സാധിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി സിനിമാതാരവും എംഎല്‍എയുമായ മുകേഷിന് ദീർഘകാലത്തെ ബന്ധമുണ്ടെന്നും കേസില്‍ മുകേഷിനെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ആവശ്യമെങ്കിൽ ചോദ്യം ചെയ്യാം
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആവശ്യമെങ്കിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാർ പോലീസിന് നൽകിയിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ.

മറ്റുള്ളവരെയും
ദിലീപിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു സാധിച്ചെങ്കിൽ കേസുമായി ബന്ധമുള്ള മറ്റുള്ളവരെയും പോലീസിന് പിടികൂടാൻ കഴിയിമെന്നും പ്രതിചേർക്കാൻ സാധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസ്താവന ശരി
കേസിൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് ശരിയായ പ്രതികരണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ യഥാർഥ പ്രതികൾ രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പോലീസിന്റെ കിരീടത്തിലെ പൊൻ തൂവൽ
ദിലീപിനെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണെന്നും, ദിലീപിന്റെ കാര്യത്തില്‍ അമ്മയില്‍ നിന്നു ഇനിയെങ്കിലും ഉചിതമായ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും കോടിയേരി.

ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല
കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി സിനിമാതാരവും എംഎല്‍എയുമായ മുകേഷിന് ദീർഘകാലത്തെ ബന്ധമുണ്ടെന്നും കേസില്‍ മുകേഷിനെ ചോദ്യം ചെയ്യണമെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

മുകേഷിന്റെ മുൻ ഡ്രൈവർ
മുകേഷിന്റെ ഡ്രൈവറായിരുന്നു പൾസർ സുനി. ഇക്കാര്യം മുകേഷ് തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ പിന്നീട് ഇയാളെ ഡ്രൈവർ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. സുനിയുടെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കിയ ശേഷമായിരുന്നു ഇതെന്നും മുകേഷ് വെളിപ്പെടുത്തിയിരുന്നു.

കൊല്ലത്തെത്താൻ നിർദേശം
ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കൊല്ലത്തു നിന്ന് വിട്ട് നിൽക്കുന്ന മുകേഷ് എംഎൽഎയെ സിപിഎം കൊല്ലം ജില്ലാകമ്മിറ്റി വിളിപ്പിച്ചു. അടിയന്തരമായി എത്തണമെന്നാണ് ആവശ്യം. ഉച്ചയോടെ ദില്ലിയിലെത്തണമെന്നായിരുന്നു നിർദേശം. കോടിയേരി ഇതു സംബന്ധിച്ച് കൊല്ലം ജില്ലാ സെക്രട്ടറിക്ക് നിർദേശം നൽകിയെന്നാണ് വിവരം.

മുകേഷിന്റെ വീടിന് സുരക്ഷ
കൊല്ലത്തെ മുകേഷിന്റെ വീടിന് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മുകേഷിന്റെ ഓഫീസിനു നേരെ യുവമോർച്ച മാർച്ച് നടത്തി. നടൻ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണിത്. നേരത്തെ അമ്മയുടെ വാർത്ത സമ്മേളനത്തിൽ മുകേഷ് ദിലീപിനെ പിന്തുണയ്ക്കുകയും ദിലീപിനു വേണ്ടി മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തിരുന്നു.












Click it and Unblock the Notifications