നന്ദി.. നന്ദി... നന്ദി... ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് മുകേഷ്
കോട്ടയം: എല്‍ ഡി എഫിന്റെ വിജയത്തിന് നന്ദി പറഞ്ഞ് നിയുക്ത എം എല്‍ എ മുകേഷ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. 'ഇത് നിങ്ങളുടെ വിജയമാണ്... നമ്മുടെ വിജയം... ഇടതുപക്ഷത്തിന്റെ തിളക്കമാര്‍ന്ന വിജയത്തിനു നിങ്ങള്‍ ഓരോരുത്തരോടും ഒരായിരം നന്ദി' എന്ന് മുകേഷ് ഫേസ്ബുക്കില്‍ എഴുതി.
കൊല്ലത്ത് നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് 17611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിയെ തോത്പിച്ചത്.

മുകേഷിന്റെ വിജയം
17611 വോട്ടുകള്‍ക്കാണ് മുകേഷ് വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവിയും ബിജെപി സ്ഥാനര്‍ത്ഥി പ്രൊഫ. കെ ശശികുമാറുമായിരുന്നു മുകേഷിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

സിനിമാ രംഗത്ത് നിന്ന്
സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ഇത്തവണത്തെ നിയസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം പത്തനാപുരത്ത് മത്സരിച്ച ഗണേഷ് കുമാറും വിജയം നേടി. ഗണേഷിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികളായിരുന്നത് ജഗദീഷും ഭീമന്‍ രഘുവുമാണ്.

മുകേഷിന്റെ നന്ദി പ്രകടനം
എല്‍ഡിഎഫ് വിജയിച്ചതില്‍ മുകേഷ് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. 'ഇത് നിങ്ങളുടെ വിജയമാണ്... നമ്മുടെ വിജയം... ഇടതുപക്ഷത്തിന്റെ തിളക്കമാര്‍ന്ന വിജയത്തിനു നിങ്ങള്‍ ഓരോരുത്തരോടും ഒരായിരം നന്ദി' എന്ന് മുകേഷ് ഫേസ്ബുക്കില്‍ എഴുതി.
പോസ്റ്റ്
ഇതാണ് മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നന്ദി... നന്ദി... നന്ദി... ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി












Click it and Unblock the Notifications