എംപിയായാല്‍ സിനിമ വിടുമോ? മുഖ്യമന്ത്രിയോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി നടന്‍ മുകേഷ്
കൊല്ലം: ദശാബ്ദങ്ങളായി മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് നടന്‍ മുകേഷ്. ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായത്. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട മുകേഷ് ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് മല്‍സരിക്കുകയും ചെയ്തു.
59 ദിവസം നീണ്ട പ്രചാരണ പരിപാടികളാണ് മുകേഷ് കൊല്ലം മണ്ഡലത്തില്‍ സംഘടിപ്പിച്ചത്. രാവും പകലുമെന്നോണം പ്രചാരണം നടത്തിയ അദ്ദേഹത്തിന് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമേ ഇല്ല. സ്റ്റാര്‍ പദവി വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന തന്നെ ജനം സ്വീകരിക്കുമെന്ന പ്രതീക്ഷ മുകേഷ് പങ്കുവച്ചു. പ്രവര്‍ത്തന മേഖല കൂടുതല്‍ വിശാലമാകുമ്പോള്‍ സിനിമയില്‍ തുടരാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

സിനിമ വിട്ടൊരു പരിപാടിയുമില്ലെന്ന് മുകേഷ് വ്യക്തമാക്കുന്നു. സിനിമ ഉപജീവന മാര്‍ഗമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം സേവനവും. രണ്ട് മേഖലയിലെ സാന്നിധ്യവും ഒരുപോലെ കൊണ്ടുപോകാനാണ് മുകേഷിന് താല്‍പ്പര്യം. മുകേഷിന്റെ സാന്നിധ്യം മാത്രമല്ല ഇത്തവണ കൊല്ലം മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കിയത്. നടന്‍ കൃഷ്ണകുമാര്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ മണ്ഡലം കൂടിയാണിത്.
കൃഷ്ണകുമാറിന് വേണ്ടി കുടുംബം ഒന്നിച്ച് പ്രചാരണ രംഗത്ത് സജീവമായിരുന്നു. വാശിയേറിയ പ്രചാരണ ഘട്ടത്തിന്റെ അവസാന ദിനങ്ങളില്‍ കുടുംബത്തോടൊപ്പം കൃഷ്ണകുമാര്‍ മാധ്യമങ്ങളെ കാണുകയും ചെയ്തു. രണ്ട് താരങ്ങളെ നേരിട്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന് ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഇതാണ് കൊല്ലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ചിത്രം.
തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതീക്ഷ മുകേഷ് പങ്കുവയ്ക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ- സിനിമ ജീവിക്കാനുള്ള വഴിയാണ്. രാഷ്ട്രീയം സേവനമാണ്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് എട്ട് വര്‍ഷമായി താന്‍ തെളിയിച്ചതാണ്. കൊല്ലം മണ്ഡലത്തില്‍ എല്ലാവര്‍ക്കും വിശ്വാസം വരുന്ന രീതിയില്‍ വികസന പ്രവര്‍ത്തനം നടപ്പാക്കാന്‍ പറ്റിയതാണ് തെളിവ്...
കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. സിനിമ വിട്ടൊരു കളിയില്ല. ആദ്യം തന്നെ മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞതാണ്. മുഖ്യമന്ത്രി എന്നോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമ വിട്ടാല്‍ സാധാരണ ആളായി മാറത്തില്ലേ. എല്ലാ മേഖലകളില്‍ നിന്നും ആളുകള്‍ ഈ രംഗത്തേക്ക് വരണം. എഞ്ചിനിയര്‍മാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി എല്ലാവരും സേവന മേഖലയില്‍ സജീവമാകണം...
കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ജയിക്കുമെന്ന പ്രതീക്ഷയുണ്ട്. 59 ദിവസമാണ് രാവും പകലും പ്രചാരണം നടത്തിയത്. ആളുകളോട് സംസാരിക്കാന്‍ സാധിച്ചു. സിനിമാ നടന്‍ സ്റ്റാറല്ല, സാധാരണ വ്യക്തിയാണെന്ന് അവര്‍ക്ക് ബോധ്യമായി. അതിന്റെ എല്ലാം ഫലം വോട്ടെണ്ണുമ്പോള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകേഷ് വിശദീകരിച്ചു.


Click it and Unblock the Notifications